സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

സൂപ്പര്‍ബെറ്റ് ക്ലാസിക്ക് ചെസ് കിരീടം പ്രഗ്‌നാനന്ദയ്ക്ക്

ബുക്കാറസ്റ്റ്: സൂപ്പര്‍ബെറ്റ് ക്ലാസിക്ക് ചെസ് കിരീടം ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദയ്ക്ക്. കരിയറില്‍ ആദ്യമായി താരം ഗ്രാന്‍ഡ് ചെസ് ടൂര്‍ പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കി. ടൈബ്രേക്കറിലെ ആവേശപ്പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ മാക്സിം വാഷിര്‍ ലാഗ്രേവിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ഒന്‍പതാം റൗണ്ടില്‍ പ്രഗ്‌നാനന്ദ അമേരിക്കയുടെ ലെവോണ്‍ ആരോണിയനുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. പ്രഗ്‌നാനന്ദയ്ക്കൊപ്പം ഫ്രാന്‍സിന്റെ തന്നെ അലിരെസ ഫിറൗജ, മാക്സിം വാഷിര്‍ ലഗ്രേവ് എന്നിവര്‍ക്കും 5.5 പോയിന്റായി. ഇതോടെയാണ് വിജയികളെ നിര്‍ണയിക്കാന്‍ ടൈബ്രേക്കര്‍ വേണ്ടി വന്നത്. അവസാനം […]
Read more

ആരാധകരെ പറ്റിച്ചോ?; നിയമനടപടിക്കൊരുങ്ങി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ

തിരുവനന്തപുരം: ലിയോണൽ മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ നിയമ നടപടിക്കൊരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും നടപടിക്കൊരുങ്ങുന്നത്. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി. ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെയാഴ്ചകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു. 2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് […]
Read more

ഐപിഎല്‍ ഇന്ന് പുനരാരംഭിക്കും

ബെംഗളൂരു: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി 7.30ന് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കോലിയുടെ ബെംഗളൂരു ഇന്ന് കൊല്‍ക്കത്തയെ നേരിടുന്നത്. ഇനിയുള്ള മൂന്ന് കളിയില്‍ ഒറ്റ ജയം നേടിയാല്‍ ബെംഗളൂരു പ്ലേ ഓഫിലെത്തും.16 പോയിന്റുള്ള ആര്‍സിബി രണ്ടാം സ്ഥാനത്തും 11 പോയിന്റുള്ള കെകെആര്‍ ആറാമതും. ഒന്നാം ക്വാളിഫയര്‍ മേയ് 29നും എലിമിനേറ്റര്‍ 30നും രണ്ടാം ക്വാളിഫയര്‍ ജൂണ്‍ ഒന്നിനും നടക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍ […]
Read more

അര്‍ജന്റീനിയന്‍ ടീമിന്റെ കേരളപര്യടന പിന്മാറ്റം; സ്പോണ്‍സര്‍മാരോട് വിശദീകരണം തേടി കായിക വകുപ്പ്

തിരുവനന്തപുരം: കേരള പര്യടനം നടത്തുന്നതില്‍ നിന്ന് അര്‍ജന്റീനിയന്‍ ടീം പിന്മാറിയതില്‍ സ്പോണ്‍സര്‍മാരോട് വിശദീകരണം തേടി കായിക വകുപ്പ്. മെസിയുടേയും സംഘത്തിന്റേയും വരവ് അനിശ്ചിതത്തില്‍ ആക്കിയത് സ്പോണ്‍സര്‍മാര്‍ ആണെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ജനുവരിയില്‍ പണം നല്‍കാം എന്നായിരുന്നു സ്പോണ്‍സര്‍മാരുടെ വാഗ്ദാനം. നിശ്ചിത സമയത്തും സ്പോണ്‍സര്‍മാര്‍ തുക നല്‍കിയില്ലെന്നാണ് കായിക വകുപ്പിന്റെ വാദം. സംഭവത്തില്‍ വിശദീകരണം തേടി കായിക വകുപ്പ് സ്പോണ്‍സര്‍മാര്‍ക്ക് കത്തയക്കും. ഇന്നലെയാണ് (16.05.25)മെസിയും സംഘവും കേരളത്തിലേക്കില്ലെന്ന് കായിക മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചത്. 300 […]
Read more

കഴിഞ്ഞ വർഷത്തെ സമ്പാദ്യം 2356 കോടി; അതിസമ്പന്നനായ കായികതാരമായി റൊണാൾഡോ

തുടര്‍ച്ചയായ മൂന്നാം തവണയും ലോകത്തെ അതിസമ്പന്ന കായികതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് പോര്‍ച്ചുഗല്‍ താരം ഒന്നാമതെത്തിയത്. ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, ബാസ്‌ക്കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് എന്നിവരെ മറികടന്നാണ് റൊണാൾഡോ പട്ടികയിൽ ഇടം പിടിച്ചത്. കഴിഞ്ഞവര്‍ഷം 275 മില്ല്യണ്‍ ഡോളറാണ് (2356 കോടി ഇന്ത്യന്‍ രൂപ) റൊണാൾഡോയുടെ സമ്പാദ്യം. ബാസ്‌ക്കറ്റ്‌ബോള്‍ സൂപ്പര്‍ താരം സ്റ്റീഫന്‍ കറി ആണ് രണ്ടാമത്. 156 മില്ല്യണ്‍ ഡോളറാണ് സ്റ്റീഫന്‍ കറിയുടെ സമ്പാദ്യം. അടുത്തിടെ എന്‍ബിഎ യില്‍ […]
Read more

സ്പോൺസർ കരാർ തുകയടച്ചില്ല; മെസ്സിയും പിള്ളേരും ഈ അടുത്തൊന്നും കേരളത്തിലേക്കില്ല

തിരുവനന്തപുരം: ലയണല്‍ മെസ്സിയും സംഘവും ഈ വർഷം കേരളത്തില്‍ കളിച്ചേക്കില്ല. ഒക്ടോബറിൽ അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്നാണ് നേരത്തേ കായിക മന്ത്രി വി.അബ്ദുറഹിമാൻ അടക്കമുള്ളവർ അറിയിച്ചിരുന്നത്. സ്പോൺസർ കരാർ തുക അടയ്ക്കാത്തതാണു കാരണം. സംഭവത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിയമനടപടി സ്വീകരിക്കുമെന്നും വിവരമുണ്ട്. കേരളത്തിലേക്ക് അർജന്റീന വരുമെന്നു പ്രതീക്ഷിച്ചിരുന്ന സമയത്തു തന്നെ ചൈനയിൽ ടീമിനു മത്സരങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്ക് ഇതിഹാസ താരം ലയണൽ മെസ്സിയും ലോകകപ്പ് വിജയികളായ അർജന്റീനയും വരില്ലെന്ന് ഉറപ്പായത്. കേരളത്തിൽ […]
Read more

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര ഇന്നിറങ്ങും

ദോഹ: ദോഹ ഡമയമണ്ട് ലീഗില്‍ നീരജ് ചോപ്ര ഇന്നിറങ്ങും. രാത്രി 10.15നാണ് മത്സരം തുടങ്ങുക. കഴിഞ്ഞ വര്‍ഷം ലീ​ഗിൽ വെളളി മെഡൽ നേടിയിരുന്നു. 88.67 മീറ്റര്‍ ദൂരമാണ് നീര‍ജ് എറിഞ്ഞത് 84.52 മീറ്ററാണ് സീസണില്‍ നീരജിന്റെ പ്രകച്ച പ്രകടനം. ഇന്ത്യയുടെ കിഷോര്‍ ജെനയും ദോഹയില്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 76.31 മീറ്റര്‍ കണ്ടെത്തിയ കിഷോര്‍ ജെന ഒന്‍പതാം സ്ഥാനത്തായിരുന്നു. പാകിസ്ഥാന്റെ ഒളിംപിക് ചാന്പ്യന്‍ അര്‍ഷാദ് നദീം ഇത്തവണ പങ്കെടുക്കുന്നില്ല. 11 പ്രമുഖ താരങ്ങളാണ് ദോഹയില്‍ മത്സരിക്കുന്നത്.
Read more

കേരള ബ്ലാസ്റ്റേഴ്‌സിന് ലൈസന്‍സ് നിഷേധിച്ചു, അപേക്ഷ തള്ളിയത് എഐഎഫ്എഫ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് 2025-26 സീസണിലേക്കുള്ള പ്രീമിയര്‍ വണ്‍ ക്ലബ്ബ് ലൈസന്‍സ് നിഷേധിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് ബ്ലാസ്റ്റേഴ്‌സിന് ലൈസന്‍സ് അനുവദിക്കാതിരുന്നത്. ബ്ലാസ്റ്റേര്‍സിന് പുറമെ ഒഡിഷ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി, മുഹമ്മദന്‍ ക്ലബ്ബുകള്‍ക്കും പ്രീമിയര്‍ വണ്‍ ലൈസന്‍സ് നേടാന്‍ സാധിച്ചിട്ടില്ല. ലൈസന്‍സ് ലഭിച്ചില്ലെങ്കിലും അപ്പീല്‍ പോകാനും ക്ലബ്ബ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇളവ് തേടാനും ഫ്രാഞ്ചൈസികള്‍ക്കു സാധിക്കും. ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമാണ് ക്ലബ്ബുകള്‍ക്ക് എഎഫ്‌സി മത്സരങ്ങളിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും പങ്കെടുക്കാന്‍ സാധിക്കുക. […]
Read more

സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടത്തില്‍ മുത്തമിട്ട് ബാഴ്‌സ; ഇത് ബാഴ്‌സയുടെ 28-ാമത് ലാലിഗ കിരീട൦

മഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടത്തില്‍ മുത്തമിട്ട് ബാഴ്‌സലോണ. വ്യാഴാഴ്ച എസ്പാന്യാളിനെ കീഴടക്കിയതോടെയാണ് ബാഴ്‌സലോണ ലീഗ് ജേതാക്കളായത്. ബാഴ്‌സയുടെ 28-ാമത് ലാലിഗ കിരീടമാണിത്. വ്യാഴാഴ്ച എസ്പാന്യോളിനെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് കറ്റാലന്‍ ടീം കീഴടക്കിയത്. രണ്ടുഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ലമീന്‍ യമാലും ഫെര്‍മിന്‍ ലോപ്പസും ബാഴ്‌സയ്ക്കായി വലകുലുക്കി. അതോടെ ജയവും കിരീടവും ടീം സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായെങ്കിലും ലാലിഗ കിരീടം തിരിച്ചുപിടിക്കാനായത് ഹാന്‍സി ഫ്‌ളിക്കിനും സംഘത്തിനും നേട്ടമാണ്. 36 മത്സരങ്ങളില്‍ നിന്ന് 85 […]
Read more

മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കമ്പനിയിൽ പോലീസ് റെയ്ഡ്

അർജന്റീന ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിലെ ദുരൂഹതസംബന്ധിച്ച കേസിൽ മെഡിക്കൽ കമ്പനിയിൽ പോലീസ് റെയ്ഡ്. തലച്ചോറിലെ ശസ്ത്രകിയക്കുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു സമയം മറഡോണയ്ക്ക് പരിചരണം നൽകിയ മെഡിഡോം കമ്പനി ഓഫീസിലാണ് കോടതിയുടെ നിർദേശപ്രകാരം റെയ്ഡ് നടന്നത്. മറഡോണയുടെ മരണത്തിൽ ഏഴംഗ മെഡിക്കൽ സംഘത്തിന് പിഴവുണ്ടായെന്നാണ് കേസ്. മറഡോണയ്ക്ക് വേണ്ടത്ര വൈദ്യസഹായം ലഭിച്ചില്ലെന്ന് സാക്ഷികൾ വിചാരണയിൽ മൊഴിനൽകിയിരുന്നു. ikkaryam പരിശോധിക്കുന്നതിന് വേണ്ടിയാണ് കോടതി മെഡിക്കൽ കമ്പനി റെയ്ഡ് ചെയ്യാൻ ആവശ്യപ്പെട്ടത്. 2020 നവംബർ മൂന്നിനാണ് തലച്ചോറിൽ രക്തം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.