സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം : നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത. ന്യൂനമര്‍ദം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന് അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ന്യൂനമര്‍ദം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. കേരള തീരത്ത് നാളെ മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും […]
Read more

രണ്ട് ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിന് 53 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. […]
Read more

നടൻ പി. ശ്രീകുമാറിന്റെ മകൾ ദേവി കൃഷ്ണകുമാർ സിനിമയിലേക്ക്

പി.ആർ.സുമേരൻ കൊച്ചി : മലയാളത്തിലെ പ്രമുഖ നടനും, സംവിധായകനുമായ പി.ശ്രീകുമാറിൻ്റെ മകൾ ദേവി കൃഷ്ണകുമാർ അഭിനയ രംഗത്ത് ചുവടുവെയ്ക്കുന്നു. ദേവി ആദ്യമായി അഭിനയിക്കുന്ന പുതിയ ചിത്രം ‘കള്ളം’ ഈ മാസം അവസാനം തിയേറ്ററിലെത്തും. 1968 ൽ ‘കണ്ണൂർ ഡീലക്സ് ‘എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന് അഭിനയം, എഴുത്ത്, സംവിധാനം, നിർമ്മാണം തുടങ്ങി സർവ്വ മേഖലയിലും തന്റേതായ ഇരിപ്പിടം കണ്ടെത്തി ഇന്നും മലയാള സിനിമയിലെ നിറ സാന്നിധ്യമായി തുടരുകയാണ് നടൻ പി.ശ്രീകുമാർ. കാമിയോ എന്റർടൈൻമെന്റ്സിന്റെ […]
Read more

ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം തടയും ; അഡ്വ. ടി സിദ്ധിഖ് എം എൽ എ

കൽപ്പറ്റ : ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം ഇന്ത്യൻ മതേതര സമൂഹം ഒന്നടങ്കം തടയുമെന്ന് അഡ്വ. ടി സിദ്ദിഖ് എം എൽ എ. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൽപ്പറ്റ നിയോജകമണ്ഡലം ദളിത് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടേയും മതേതരത്വത്തിന്റെയും കാവലാളായി പാർലമെൻറിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും കൂടി ഉണ്ടാകേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ […]
Read more

300 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

കൊച്ചി: 300 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പോത്താനിക്കാട് ഞാറക്കാട് കടവൂർ കാക്കത്തോട്ടത്തിൽ അബിൻ ജോൺ ബേബി (33), അമ്പലപ്പടി വണ്ണപ്പുറം കാനപ്പറമ്പിൽ വസിം നിസാർ (20) എന്നിവരെയാണ് കാലടി പോലീസും, റൂറൽ ജില്ലാ ഡാൻസാഫും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29) നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചന്ദ്രപ്പുര ഭാഗത്ത് നിന്നുമാണ് […]
Read more

മഹായുതി സഖ്യത്തിലെ കക്ഷിനേതാക്കളുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

ന്യൂഡൽഹി : മഹായുതി സഖ്യത്തിലെ കക്ഷിനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെ​ ചൊല്ലി അസംതൃപ്തി പുകയുന്നതിനിടെയാണ് കൂടിക്കാഴ്ച. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന (ഷിൻഡെ) അധ്യക്ഷനുമായ ഏകനാഥ് ഷിൻഡെ, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷൻ അജിത് പവാർ, ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുമായാണ് അമിത് ഷാ ഇന്നലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് ഇതുവരെ 182 സ്ഥാനാർഥികളെയാണ് മഹായുതി പ്രഖ്യാപിച്ചത്. […]
Read more

വി​ഴി​ഞ്ഞ​ത്ത് ആശങ്കയായി വാ​ട്ട​ർ സ്പോ​ട്ട് ചു​ഴ​ലി​ക്കാ​റ്റ്

വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞ​ത്ത് ആശങ്കയായി വാ​ട്ട​ർ സ്പോ​ട്ട് ചു​ഴ​ലി​ക്കാ​റ്റ് പ്ര​തി​ഭാ​സം. ഉ​ൾ​ക്ക​ട​ലി​ൽ മാ​ത്രം കൊ​ടും​കാ​റ്റും മ​ഴ​യു​മു​ള്ള​ഘ​ട്ട​ത്തി​ൽ മാ​ത്ര​മു​ണ്ടാ​കു​ന്ന പ്ര​തി​ഭാ​സം ആദ്യമായാണ് ഇന്നലെ വിഴിഞ്ഞം തുറമുഖത്ത് പ്രത്യക്ഷപ്പെടുന്നത്. ഒ​രു ബോ​ട്ട് ചു​ഴ​ലി​യു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് അത്ഭുതകരമായിട്ടായിരുന്നു. അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നും മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ തു​റ​മു​ഖ​ത്തി​നും മ​ധ്യേ തീ​ര​ത്ത് നി​ന്ന് ക​ഷ്ടി​ച്ച് ര​ണ്ട് കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ലാ​ണ് ആ​ദ്യം ചു​ഴ​ലി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നാ​ല്പ​ത് മീ​റ്റ​ർ ചു​റ്റ​ള​വ് വി​സ്തീ​ർ​ണ്ണ​ത്തി​ൽ ചു​റ്റി​യ​ടി​ച്ച കാ​റ്റ് ക​ട​ൽ​ജ​ല​ത്തെ ശ​ക്ത​മാ​യി ആ​കാ​ശ​ത്തേ​ക്ക് വ​ലി​ച്ചു ക​യ​റ്റുകയായിരുന്നു. ചോ​ർ​പ്പി​ന്‍റെ ആ​കൃ​തി​യി​ൽ വെ​ള്ളം […]
Read more

ഇലക്ട്രിക് സ്കൂട്ടറിന്‍റെ വിൽപ്പനയിലും വ്യാജൻ; പൊലീസിന്‍റെ മുന്നറിയിപ്പ്

എല്ലാ മേഖലകളിലും വ്യാജന്മാർ ഉണ്ടെന്നത് വാസ്തവമാണ്. ഇപ്പോഴിതാ അത്തരത്തിൽ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലും വ്യാജന്മാർ ഉണ്ടായിരിക്കുകയാണ്. പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ് നൽകുന്നു.പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നൽകാമെന്ന് പ്രചരിപ്പിക്കുന്നതെന്നും കേരള പൊലീസ് ചൂണ്ടികാട്ടുന്നു. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ വെബ്സൈറ്റ് […]
Read more

ഇടുക്കിയിൽ നിന്നും ഒരു വെബ് സീരീസ്’ പാപ്പൻ കിടുവാ ‘ വരുന്നു

പി.ആർ.സുമേരൻ കൊച്ചി: പോപ്പും പിള്ളേരും ബാനറിൽ കുളിർമ ഫാൻ കമ്പനിയുടെ നിർമാണ പങ്കാളിതത്തോടെ സന്തോഷ്. കെ. ചാക്കോച്ചൻ രചനയും സംവിധാനവും നിർവഹിച്ച ” പാപ്പൻ കിടുവാ ” എന്ന വെബ് സീരീസ് ഷൂട്ടിംഗ് പൂർത്തിയായി. ഇടുക്കിയുടെ തനതായ പഴയ കല്യാണ ആഘോഷവും, പ്രകൃതി ഭംഗിയും പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ വെബ് സീരീസിൽ ഇടുക്കിയിൽ നിന്നുള്ള അഭിനേതാക്കൾ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. സിനിമ ചായാഗ്രഹകനായ ജിസ്‌ബിൻ സെബാസ്റ്റ്യനാണ് ക്യാമറ, സേതു അടൂർ പ്രൊഡക്ഷൻ കൺട്രോളർ, ജ്യോതിഷ് കുമാർ എഡിറ്റിംഗ്, റോണി […]
Read more

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്നലത്തെ പര്യടനം.

പ്രമുഖരെയും വിശിഷ്ട വ്യക്തികളെയും നേരിൽ കണ്ട് അനുഗ്രഹ ആശിർവാദങ്ങളേറ്റുവാങ്ങി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വടക്കന്തറ ക്ഷേത്ര സന്ദർശനത്തോടെ ആയിരുന്നു സ്ഥാനാർഥിയുടെ ഇന്നലത്തെ(18-10-2024) പര്യടനം ആരംഭിച്ചത്. ക്ഷേത്ര സന്ദർശത്തിനിടെ കണ്ടുമുട്ടിയ വോട്ടറുന്മാരുമായി സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ അച്യുതന്റെ ഭവനത്തിലെത്തി അനുഗ്രഹം തേടി. എല്ലാവിധ ആശംസകളും നേർന്നാണ് അദ്ദേഹം രാഹുലിനെ യാത്രയാക്കിയത്. പിന്നീട് മുതിർന്ന കോൺഗ്രസ്‌ നേതാവ് വി എസ് വിജയരാഘവൻ ഭവനത്തിലെത്തി ആശിർവാദം ഏറ്റുവാങ്ങി. […]
Read more

Recent News

Advertisement