സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളും മഹർഷി വാൽമീകി സ്‌കൂളുകൾ എന്ന് പുനർനാമകരണം ചെയ്യും ; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു : എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളും മഹർഷി വാൽമീകി സ്‌കൂളുകൾ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. “കർണാടകയിലെ എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളുടെയും പേര് മഹർഷി വാൽമീകി റസിഡൻഷ്യൽ സ്‌കൂൾ എന്നാക്കി മാറ്റും. റായ്ച്ചൂർ സർവകലാശാലയെ മഹർഷി വാൽമീകി സർവകലാശാല എന്ന് പുനർനാമകരണം ചെയ്യും. ബി.ജെ.പി ഒന്നും ചെയ്യാതെ സമത്വത്തെ കുറിച്ച് സംസാരിക്കുക മാത്രമാണ്. സാമ്പത്തികവും സാമൂഹികവുമായ അസമത്വം ഇല്ലാതാകുന്നില്ലെങ്കിൽ സമത്വം വരില്ലെന്ന് അംബേദ്കർ മുന്നറിയിപ്പ് നൽകി. എല്ലാ മതങ്ങളിലെയും എല്ലാ ജാതികളിലെയും […]
Read more

2024 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം 18കാരി നികിത പോർവാളിന്

മുംബൈ : 2024 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം മധ്യപ്രദേശിൽ നിന്നുള്ള 18കാരി നികിത പോർവാളിന്. ഇന്നലെ നടന്ന താരനിബിഡമായ പരിപാടിയിലാണ് നികിത പോർവാളിനെ വിജയിയായി പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയാണ് നികിത പോർവാൾ. ദാദ്ര-നഗർ ഹവേലി സ്വദേശിനി രേഖ പാണ്ഡെ, ഗുജറാത്തിൽ നിന്നുള്ള ആയുഷി ധോലാകിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും റണ്ണേഴ്‌സപ്പായി. കിരീടത്തിനായി 30 മത്സരാർഥികളായിരുന്നു രംഗത്തുണ്ടായിരുന്നത്. നികിത പോർവാൾ ഇനി നടക്കാനിരിക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. സംഗീത […]
Read more

ജി.എന്‍ സായിബാബയുടെ മൃതശരീരം ആശുപത്രിക്ക് വിട്ടുനല്‍കും; ഭാര്യ വസന്തകുമാരി

അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി എന്‍ സായിബാബയുടെ മൃതശരീരം ആശുപത്രിക്ക് നല്‍കുമെന്ന് പങ്കാളി എ എസ് വസന്തകുമാരി. ഫേസ്ബുക്ക് പോസ്റ്റിലാണ് സായിബാബയുടെ മൃതശരീരം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം ആശുപത്രിക്ക് നല്‍കുന്നതെന്നും വസന്തകുമാരി വ്യക്തമാക്കി. ജവഹര്‍ നഗറിലെ ശ്രീനിവാസ ഹൈറ്റ്സില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് സ്വാഗതം ചെയ്ത് കൊണ്ടുള്ള വിവരങ്ങളും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് സായിബാബ അന്തരിച്ചത്. ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകനായിരുന്ന സായിബാബ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂര്‍ […]
Read more

രസതന്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു

സ്റ്റോക്ഹോം : ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. എ.ഐ ഉപയോഗിച്ച് പ്രോട്ടീൻ രംഗത്ത് ഗവേഷണം നടത്തിയ മൂന്നുപേർക്കാണ് പുരസ്കാരം ലഭിച്ചത്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജുംബർ എന്നിവരാണ് പുരസ്കാരം പങ്കുവെച്ചത്. കംപ്യൂട്ടേഷനൽ പ്രോ​ട്ടീൻ ഡിസൈനിങ്ങിനാണ് ഡേവിഡ് ബേക്കറിന് നൊബേൽ നൽകിയത്. പുരസ്കാരത്തുകയിലെ ആദ്യ പകുതി ഡേവിഡ് ബേക്കറിന് ലഭിക്കും. മറുപകുതി ഡെമിസും ജോണും ചേർന്ന് പങ്കുവെക്കും.1.1 മില്യൺ ഡോളറാണ് പുരസ്കാര തുക. പ്രോട്ടീൻ ഘടനയുടെ പ്രവചനത്തിന് ഡെമിസ് ഹസാബിസിനെയും പുരസ്കാരത്തിന് തെരഞ്ഞെടുത്തു. […]
Read more

ഇൽതിജ മുഫ്തിക്ക് പരാജയം

ശ്രീനഗർ : ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ഇൽതിജ മുഫ്തി ബിജ്ബെഹറ മണ്ഡലത്തിൽ പരാജയപ്പെട്ടു. മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകളും പി.ഡി.പി സ്ഥാനാർഥിയുമായിരുന്നു ഇൽതിജ മുഫ്തി. നാഷണൽ കോൺഫറൻസ് സ്ഥാനാർഥി ബഷീർ അഹമ്മദ് ഷാ വീരിയാണ് ഇവിടെ വിജയിച്ചത്. പരാജയം അംഗീകരിക്കുന്നുവെന്ന് ഇൽതിജ പ്രതികരിച്ചു. 1990കൾ മുതൽ മുഫ്തി കുടുംബത്തിന്‍റെ ഉരുക്കുകോട്ടയാണ് ബിജ്ബെഹറ. 1996ൽ മെഹ്ബൂബ മുഫ്തി ഇവിടെ നിന്ന് വിജയിച്ചിരുന്നു. മെഹ്ബൂബ മുഫ്തിയുടെ പിതാവും മുൻ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദ് സ്ഥാപിച്ച പി.ഡി.പി […]
Read more

തെരഞ്ഞെടുപ്പ് ഗോദയിലും വിജയംകൊയ്ത് വിനേഷ് ഫോഗട്ട്

ചണ്ഡീഗഢ് : ഗോദയിലെ വിജയം തെരഞ്ഞെടുപ്പിലും സാക്ഷാത്കരിച്ച് വിനേഷ് ഫോഗട്ട്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്നും 6,140 വോട്ടിനാണ് വിനേഷ് ഫോഗട്ടിന്‍റെ ജയം.ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ചി​ത​റി​പ്പോ​യ ജാ​ട്ട് സ​മു​ദാ​യ വോ​ട്ടു​ക​ൾ വി​നേ​ഷി​ലൂ​ടെ തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന കോൺഗ്രസിന്‍റെ ക​ണ​ക്കു​കൂ​ട്ട​ലാണ് വിജയം കണ്ടത്. ജാട്ട് ഹൃദയഭൂമിയിലെ പ്രധാന സീറ്റായ ജുലാന മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ കവിത ദലാലായിരുന്നു മുഖ്യ എതിരാളി. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചത് യോഗേഷ് ബൈരാഗിയായിരുന്നു. പാരിസ് ഒളിമ്പിക്സിൽ ഭാരക്കൂടുതൽ വിവാദ​ത്തെ തുടർന്ന് ഗുസ്തി 50 കി.ഗ്രാം […]
Read more

സംസ്ഥാനത്ത് മഴ ശക്തമായേക്കും

തിരുവനന്തപുരം : മഴ തോരുന്നില്ല. സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുള്ളത്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. വരും മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച (07/10/2024) ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് യെല്ലോ […]
Read more

വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

തൃശൂർ : നെൽപാടത്ത് പന്നിക്കുവെച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. ഇരുവരേയും മരിച്ചനിലയിൽ നെൽപാടത്ത് കണ്ടെത്തുകയായിരുന്നു. തളി പിലക്കാട് സ്വദേശികളായ കുണ്ടന്നൂർ ചീരമ്പത്തൂർ വീട്ടിൽ രവീന്ദ്രൻ (60) അരവിന്ദാക്ഷൻ (56) എന്നിവരാണ് മരിച്ചത്. ഇരുവരും വെള്ളിയാഴ്ച രാത്രിയിൽ മീൻ പിടിക്കാൻ പോയതായിരുന്നു. തിച്ചെത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read more

അഴിമതിക്കേസിൽ ഇന്ത്യൻ വംശജനായ മുൻ ഗതാഗത മന്ത്രിക്ക് തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂർ ഹൈക്കോടതി

സിംഗപ്പൂർ: അഴിമതിക്കേസിൽ ഇന്ത്യൻ വംശജനായ മുൻ ഗതാഗത മന്ത്രി എസ്. ഈശ്വരന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂർ ഹൈക്കോടതി. അഴിമതിയുമായി ബന്ധപ്പെട്ട അഞ്ച് കുറ്റങ്ങളിലാണ് ശിക്ഷ. പ്രോസിക്യൂഷൻ ആറുമാസമായിരുന്നു ശിക്ഷ നൽകണമെന്ന് വാദിച്ചതെങ്കിലും ജഡ്ജി വിൻസെന്റ് ഹൂങ് അത് അപര്യാപ്തമാണെന്ന് പറഞ്ഞ് ശിക്ഷ കാലയളവ് വർധിപ്പിക്കുകയായിരുന്നു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കുറ്റവാളി എത്ര ഉയർന്ന പദവി വഹിക്കുന്നുവോ അത്രയധികം കുറ്റബോധം ഉയരുമെന്ന് ജസ്റ്റിസ് ഹൂങ് പറഞ്ഞു. സ്വാതന്ത്ര്യാനന്തര സിംഗപ്പൂരിൽ സെക്ഷൻ 165 പ്രകാരം […]
Read more

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; മുഹമ്മദ് അസ്ഹറുദ്ദീന് ഇ.ഡി സമൻസ്

മുംബൈ: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാഷ്ട്രീയനേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന് ഇ.ഡി സമൻസ്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് ഇ.ഡി അന്വേഷണൺ നടക്കുന്നത്. ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി മുഹമ്മദ് അസ്ഹറുദ്ദീനെ വിളിപ്പിക്കുന്നത്. 20 കോടി രൂപയുടെ തിരിമറി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിൽ നടത്തിയെന്നാണ് അസ്ഹറുദ്ദീനെതിരെ ഉയർന്ന ആരോപണം. ഡീസൽ ജനറേറ്ററുകളും അഗ്നിരക്ഷാ സംവിധാനങ്ങളും രാജീവ് ഗാന്ധി […]
Read more

Recent News

Advertisement