Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Weather

കനത്ത ചൂട്; കൊച്ചിയില്‍ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു

എറണാകുളം: കൊടും ചൂടിൽ ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിച്ചു. പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. അതേസമയം പലയിടങ്ങളിലും ചൂട് കൂടി വരുകയാണ്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിലും 4 മുതൽ 5 ഡിഗ്രി […]
Read more

കാലവർഷം നേരത്തേയെത്തുമെന്ന് പ്രവചനം

ന്യൂഡൽഹി: കടുത്ത ചൂടിൽ വലയുന്ന രാജ്യത്തിന് ആശ്വാസമായി ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെയെത്താൻ സാധ്യതയുണ്ടെന്ന് പ്രവചനം. യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്‌സ് (ECMWF) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം മേയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയിൽ മഴ തുടങ്ങാനിടയുണ്ട്. ഇപ്പോൾ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപനില 43–44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതീക്ഷ നൽകുന്ന വിലയിരുത്തൽ. അൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മേയ് 18 മുതൽ 25 വരെ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നും, […]
Read more

സംസ്ഥാനത്ത് ചൂടിന് കാരണമായിരുന്ന എതിർചുഴലി ദുർബലമാകുന്നു

പാലക്കാട്: പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കടുത്ത ചൂടിന് കാരണമായിരുന്ന എതിർചുഴലി (ആന്റി സൈക്ലോൺ) ദുർബലമാകുന്നതായി കാലാവസ്ഥ വകുപ്പ്. ഇതോടെ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്ടർ നിത കെ. ഗോപാലൻ അറിയിച്ചു. ഒരാഴ്ച മുമ്പ് രൂപപ്പെട്ട എതിർചുഴലി മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, തെലങ്കാന, കേരളം എന്നിവയുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടന്ന് ചൂട് വർധിപ്പിക്കുകയും വേനൽമഴ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഉത്തരേന്ത്യയിൽ നിന്ന് എത്തുന്ന ചൂടുകാറ്റ് മുകളിലേക്ക് ഉയരാതെ താഴ്ന്ന നിലയിൽ തന്നെ വ്യാപിപ്പിക്കുന്നതാണ് ഈ […]
Read more

കൊടും ചൂട്; പകല്‍പ്പൂരവും ആന എഴുന്നള്ളിപ്പും ഉപേക്ഷിക്കുകയോ സമയം മാറ്റുകയോ വേണം

തൃശൂർ: ഉഷ്ണതരം​ഗം മൂലം തൃശൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഉഷ്ണതരംഗസാധ്യതയ്ക്കുള്ള ഓറഞ്ച് അലർട്ട് അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ നിയന്ത്രണങ്ങൾ മറ്റ് മേഖലകളിലും ബാധിക്കും. അതികഠിനമായ ചൂടാണ് കേരളത്തിലെങ്ങും അനുഭവപ്പെടുന്നത്. പാലക്കാട് 40.2 ഡിഗ്രി സെൽസ്യസ് ചൂട് രേഖപ്പെടുത്തി. കൊല്ലം, കണ്ണൂർ കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകളിൽ ചൂട് 37 ഡിഗ്രിയാണ്. അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത […]
Read more

എല്ലാവരും ഈ നിര്‍ദേശങ്ങള്‍ പാലിക്കണം; കനത്ത ചൂടില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായതിനാല്‍ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ നാമെല്ലാവരും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പങ്കുവെച്ച നിര്‍ദേശങ്ങള്‍ ഇവയാണ്- പകല്‍ 11 മുതല്‍ 3 […]
Read more

ഒരാഴ്ച്ച കൂടി സഹിക്കണം; കേരളത്തിന് വില്ലനാകുന്നത് എതിര്‍ ചുഴലി

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കേരളം ചുട്ടുപൊള്ളുകയാണ്. ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂട് ഒരാഴ്ച കൂടി നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. കര്‍ണാടകയ്ക്കും ആന്ധ്രപ്രദേശിനും മഹാരാഷ്ട്രയ്ക്കും മുകളില്‍ വായുമര്‍ദ്ദം കൂട്ടി മഴമേഘങ്ങളെ തടയുന്ന പ്രത്യേക ആന്റീസൈക്ലോണ്‍ എഫക്ട് തുടരുന്നതാണു മലയാളിയെ ഈ ഏപ്രിലില്‍ പൊള്ളിക്കുന്നത്. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പക്ഷികളും സകല ജീവനുകളും കഷ്ടപ്പെടുകയാണ്. രാവിനും പകലിനും ഒരേ ക്രൗര്യം. പുറത്തിറങ്ങിയാല്‍ സൂര്യതാപത്തെ തടുക്കാന്‍ പലവിധ തന്ത്രങ്ങള്‍ പയറ്റുകയാണ് ജീവജാലങ്ങള്‍. പാമ്പുകള്‍ അമിതമായി അപകടകാരികളാകുന്നതിന് പിന്നിലെ വില്ലനും ചൂട് […]
Read more

തീച്ചൂളയില്‍ വെന്തുരുകി കേരളം; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊടുംചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ഉഷ്ണതരംഗം കൂടി താങ്ങേണ്ട സ്ഥിതിയാണ് വരുന്നത്. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഈ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തും. കോട്ടയം, പത്തനംതിട്ട, […]
Read more

പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യത; അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ്

പത്തനംതിട്ട: ജില്ലയിൽ ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും നടക്കുന്ന വേനൽക്കാല ക്ലാസുകൾക്ക് വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. നിലവിൽ 12 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, […]
Read more

ചൂട് കൂടുന്നത് പകർച്ചവ്യാധികൾക്കും കാരണമാവുന്നു: ജിതേന്ദ്ര സിങ്

ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് ശക്തമായി വർധിക്കുന്നതായി മുന്നറിയിപ്പ്. ഉയർന്ന ചൂട് പരിസ്ഥിതി പ്രശ്നം മാത്രമല്ല, ആരോഗ്യ പ്രശ്നങ്ങളും വർധിപ്പിക്കുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഡെങ്കിപ്പനി മുതൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരെ ചൂട് മൂലം ഉണ്ടാകുന്നുവെന്നും ഇത് ഗൗരവമായ പൊതുജനാരോഗ്യ പ്രശ്നമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. ചൂട് കൂടുന്നതോടെ പകർച്ചവ്യാധികളും പകർച്ചേതര രോഗങ്ങളും വർധിക്കുന്ന സാഹചര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ഇപ്പോൾ ഉഷ്ണസംബന്ധമായ രോഗങ്ങളെയും ജീവിതശൈലീ രോഗങ്ങളെയും ഒരുപോലെ നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാച്ചുറൽ […]
Read more

അത്യുഷ്ണം പല ദുരന്തങ്ങളിലേക്കും നയിക്കും, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിൽലേൽക്കുന്നത്‌ പരമാവധി ഒഴിവാക്കണമെന്നും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി പറയുന്നു. അത്യുഷ്ണം അപ്രതീക്ഷിതമായ പല ദുരന്തങ്ങളിലേക്കും നയിക്കുമെന്ന് സൂചിപ്പിക്കുന്ന സംഭവമാണ് തൃശൂർ കോടാലിയിലുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കടുത്ത […]
Read more

Recent News

Advertisement
WhiteswanTV Footer