Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Weather

അര്‍ബന്‍ ഹീറ്റ് ഐലന്റ് എന്ന ഭൂതം; ശ്രദ്ധിച്ചില്ലെങ്കില്‍ കേരളം തീച്ചൂളയിലേക്ക് വീഴും

നമ്മളാരും ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത അത്രയും ചൂടാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന തോന്നല്‍ മനസിലുണ്ടോ? എങ്കിലത് സത്യമാണ്. കേരളം ഇതിന് മുമ്പ് ഇത്രയും ചുട്ടുപഴുത്ത വേറെ കാലമില്ല. ഇതിന്റെ ഭീകരസത്യം എന്തെന്നാല്‍, വരും വര്‍ഷങ്ങളില്‍ സ്ഥിതി ഇതിനേക്കാള്‍ മോശമാവുകയേ ഉള്ളു എന്നത്. കേരളത്തില്‍ മാത്രമല്ല, കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അന്തരീക്ഷ താപനിലയിലെ വര്‍ധന നിലവില്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന ഒരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ലോക കാലാവസ്ഥാ സംഘടനയും (World Meteorological Organization), ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് […]
Read more

വിഷുവിനും ചുട്ടുപൊള്ളും; പാലക്കാട് 40 ഡിഗ്രി, 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വിഷു ദിനമായ ഇന്നും കേരളം മൊത്തം വെന്തുരുകും. ഇന്ന് അടക്കം ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും ഉയരാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും രേഖപ്പെടുത്തുമെന്നാണ് […]
Read more

ഒമാനിൽ വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

മസ്കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച കാലാവസ്ഥാ വ്യതിയാനം അടുത്ത കുറച്ച് ദിവസങ്ങളിലും തുടരുമെന്നാണ് വിവരം. മരുഭൂമി പ്രദേശങ്ങളിലും തുറസായ ഇടങ്ങളിലും കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഇതുവഴി പല പ്രദേശങ്ങളിലും കാഴ്ചപരിധി ഗണ്യമായി കുറയാൻ ഇടയാകും. മുസന്ദം തീരങ്ങളിലും ഒമാൻ കടലിലും തിരമാലകൾ ഏകദേശം 2.5 മീറ്റർ വരെ ഉയർന്നേക്കാം. കടൽ ഇടത്തരം മുതൽ പ്രക്ഷുബ്ധാവസ്ഥയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ […]
Read more

ഉയര്‍ന്ന UV ഇന്‍ഡക്‌സ്, അനുഭവപ്പെടുന്നത് 50 ഡിഗ്രി ചൂട്; പകല്‍ പുറത്തിറങ്ങല്ലേ…!

കൊച്ചി: വേനൽ‌ച്ചൂടിലും ഉഷ്ണതരം​ഗത്തിലും വെന്തുരുകി കേരളം. സംസ്ഥാനത്തെ ഉയർന്ന അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രി സെൽഷ്യസിൽ ഏറെ. അന്തരീക്ഷത്തിലെ ഈർപ്പം മൂലമാണ് അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇൻഡക്സ്) ഇത്രയും കൂടുന്നത്. ഒരാഴ്ച കൂടി ഈ കാലാവസ്ഥ തുടരാനാണു സാധ്യത. കേരളമുൾപ്പെടെ ദക്ഷിണേന്ത്യയിലെങ്ങും അൾട്രാ വയലറ്റ് രശ്മികൾ കൂടുതലാണ്. വടക്കൻ അറബിക്കടലിൽ നിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും ചൂടിന് മറ്റൊരു കാരണമാണ്. അടുത്ത 2 ദിവസങ്ങളിൽ സംസ്ഥാനത്ത് വയനാടും ഇടുക്കിയും […]
Read more

എല്‍ നിനോ വരുന്നു, മഴ കുറയും; ഉഷ്ണതരംഗത്തില്‍ ഇന്ത്യ വെന്തുരുകും

തിരുവനന്തപുരം: ഇന്ത്യയില്‍ ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ദക്ഷിണേന്ത്യയില്‍ പൊതുവെ മഴ കുറയും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഴക്കാലത്തിന് തടസ്സമാകുന്നത് എല്‍ നിനോ പ്രതിഭാസമാണ്. ഒപ്പം ഇന്ത്യയെ കാത്തിരിക്കുന്നത് ഉഷ്ണതരംഗങ്ങളും കനത്ത ചൂട് കാലവുമാണ്. ജൂണ്‍-ജൂലായില്‍ത്തന്നെ എല്‍നിനോ പ്രതിഭാസം രൂപപ്പെടാം. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകും. ഇന്ത്യയിലെ കാലവര്‍ഷത്തെ ഇത് ബാധിക്കും. കേരളത്തിലെ മഴയെയും താപനിലയെയും എല്‍നിനോ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. രാജ്യത്താകെ ദീര്‍ഘകാല ശരാശരിയുടെ […]
Read more

55 ഡിഗ്രി ചൂട്, ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്ന സന്ദേശം; സത്യാവസ്ഥ എന്ത്?

തിരുവനന്തപുരം: ചൂട് കൂടുമെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, Section 54 അനുസരിച്ച് ശിക്ഷാര്‍ഹമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ചൂട് മൂലം […]
Read more

തീവ്ര ഉഷ്ണതരംഗ ഭീഷണിയിൽ ഡൽഹി; താപനില 41 ഡിഗ്രി കടന്നേക്കും

ന്യൂഡൽഹി: വരും ദിവസങ്ങളിൽ ഡൽഹിയിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത ബുധനാഴ്ചയോടെ താപനില 40 ഡിഗ്രി സെൽഷ്യസിലും വെള്ളിയാഴ്ചയോടെ 41 ഡിഗ്രി സെൽഷ്യസിലും എത്താനാണ് സാധ്യത. നഗരത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും വായു ഗുണനിലവാര സൂചിക ‘മിതമായ’ നിലയിൽ നിന്ന് ‘മോശം’ നിലയിലേക്ക് മാറാനിടയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. മാർച്ചിൽ ലഭിച്ച ചെറിയ മഴയ്ക്ക് പിന്നാലെ ഡൽഹിയിലെ താപനില ക്രമേണ ഉയരുകയാണ്. കഴിഞ്ഞ ആഴ്ച 28.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയ കുറഞ്ഞ […]
Read more

കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറണമെന്നും തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. കാർമേഘങ്ങൾ കണ്ടുതുടങ്ങുന്ന സമയത്തുതന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചൂട് കൂടുതലായതിനാൽ ജനങ്ങൾ വലയുകയാണ്. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഇവിടെ 37.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടായ 40 ഡിഗ്രി സെൽഷ്യസ് വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തിയിരുന്നു. കോട്ടയം ജില്ലയിൽ 37 ഡിഗ്രിയും കൊല്ലം ജില്ലയിൽ 36.6 ഡിഗ്രിയും താപനില രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ […]
Read more

‘വൈയാനു’ ചുഴലിക്കാറ്റ് ന്യൂസിലൻഡിൽ ആഞ്ഞുവീശുന്നു

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ ‘വൈയാനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഞായറാഴ്ച പുലർച്ചെയോടെ ആരംഭിച്ച ശക്തമായ കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻകരുതൽ നടപടിയായി തീരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അടുത്ത 24 മണിക്കൂറിലും വടക്കൻ ദ്വീപിൽ അതിശക്തമായ മഴയും കാറ്റും തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുകയും ചാതം ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കടലിൽ 13 […]
Read more

Recent News

Advertisement
WhiteswanTV Footer