Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിജെപി പ്രക്ഷോഭത്തിൽ പങ്കെടുത്തു; കോളേജ് അധ്യാപകനെ പിരിച്ചുവിട്ടെന്ന് പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്നൗ: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കോളേജ് അധ്യാപകന്റെ പരാതി. ഉത്തർപ്രദേശിലെ ബറേലി ഗാന്ന ഉത്പാദക് പി.ജി കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മോഹിത് ഭരദ്വാജാണ് ആരോപണവുമായി രംഗത്തെത്തിയത്.

ജൂലൈ 20ന് ഡൽഹിയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് കോളേജിൽ തിരിച്ചെത്തിയതിന് പിന്നാലെ പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിക്കുകയും ജോലിയിൽ നിന്ന് ഒഴിവാക്കിയതായി അറിയിക്കുകയും ചെയ്തെന്നാണ് അധ്യാപകന്റെ പരാതി.

നിയമപ്രകാരമുള്ള നടപടികളോ കാരണം കാണിക്കൽ നോട്ടീസോ നൽകാതെയാണ് പിരിച്ചുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും തന്റെ ഭാഗത്ത് നിന്ന് തെറ്റായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും അധ്യാപകൻ പറഞ്ഞു.

അതേസമയം, പ്രതിഷേധ പരിപാടികളുടെ വീഡിയോകൾ പരിശോധിച്ച ശേഷമാണ് അധ്യാപകനെതിരെ നടപടി എടുത്തതെന്നാണ് റിപ്പോർട്ട്. കോളേജിൽ രാഷ്ട്രീയം അനുവദിക്കില്ലെന്നും മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണ് പിരിച്ചുവിടൽ നടപടിയെന്നും കോളേജ് ഡയറക്ടർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix