Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ കെ ശൈലജ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. കേരളത്തിലെ ജനങ്ങൾ കേരളം കൈയിൽ ഏൽപ്പിച്ചിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താൻ ആകാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ഫല പ്രഖ്യാപനം കഴിഞ്ഞു മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടിട്ടും കസേരപോരും വാക്പോരുകളും തുടരുകയാണ്. കോൺഗ്രസിലെ ഈ പിടിവലികൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം നേതാവ് കെ കെ ശൈലജ.

ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്നാണ് പരിഹാസം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമോയെന്നും കൂട്ടിച്ചേർത്തു. എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് പോകുമെന്നും വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer