Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ടെയ്നറുകള്‍ തിരുവനന്തപുരം തീരത്തേക്കും; ഉള്ളിലുള്ള വസ്തുക്കള്‍ വെള്ളത്തിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്. തിരുവനന്തപുരം ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂര്‍, വര്‍ക്കല, ഇടവ തീരങ്ങളിലാണ് ഇന്ന് രാവിലെ കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളില്‍ കണ്ടെയ്‌നറിനുള്ളിലെ പാഴ്‌സലുകള്‍ ഒഴുകി നടക്കുന്നതായി കോസ്റ്റല്‍ പൊലീസ് അറിയിച്ചു.

വര്‍ക്കല ഇടവ മാന്ത്ര ഭാഗത്ത് തുറന്ന നിലയിലുള്ള രണ്ട് കണ്ടെയ്‌നറുകളാണ് അടിഞ്ഞിരിക്കുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വര്‍ക്കല ഈ ഭാഗത്ത് കണ്ടെയ്‌നര്‍ കണ്ടത്. ശക്തമായ തിരമാലകളില്‍ കണ്ടെയ്‌നര്‍ തകര്‍ന്ന് ഉള്ളിലുള്ള വസ്തുക്കള്‍ വെള്ളത്തിലേക്ക് ഒഴുകിപ്പോയിരിക്കാമെന്നാണ് കോസ്റ്റല്‍ പൊലീസ് പറയുന്നത്.

തകര്‍ന്ന കണ്ടെയ്‌നറില്‍ നിന്നുള്ള വസ്തുക്കള്‍ വെള്ളത്തിലൊഴുകിയ നിലയിലാണ്.തുടര്‍ന്ന് വര്‍ക്കല ഓടയം ബീച്ചിന് സമീപം തുറന്ന ഒരു കണ്ടെയ്‌നര്‍ കണ്ടെത്തി. ഈ കണ്ടെയ്‌നറില്‍ നിന്ന് പുറത്ത് പോയെന്ന് കരുതുന്ന വെളുത്ത നിറമുള്ള വസ്തു പാപനാശം ബലി മണ്ഡപത്തിന് സമീപം കരയിലേക്ക് പടര്‍ന്നിട്ടുണ്ട്. ഇവിടെ നിരവധി പേരാണ് രാവിലെ ബലിതര്‍പ്പണത്തിനായി എത്തുന്നത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer