Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിജെപി ഔദ്യോഗിക പേജിലെ വിവാദ പോസ്റ്റ്; രാജീവ് ചന്ദ്രശേഖറിനെതിരെ ഡിജിപിക്ക് പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ. ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരൻനെതിരെയാണ് പരാതി നൽകിയത്.

വളരെ സമാധാനത്തോടെ ജീവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കിടയിൽ വർഗീയസ്പർദ്ധയും ചേരിതിരിവും ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരത്തിലൊരു പോസ്റ്റ് ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചതെന്ന് പരാതിയിൽ പറയുന്നു. ഈ ചിത്രത്തിലൂടെ കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുന ഖാർഗയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതാണെന്നും ചിതം ലക്ഷക്കണക്കിന് കോൺഗ്രസുകാരുടെ അഭിമാനത്തിനും വിശ്വാസത്തിനും കളങ്കവും അപകീര്‍ത്തകരവുമാണെന്നും പരാതിയില്‍ പറയുന്നു.

Recent News

Advertisement
WhiteswanTV Footer