ന്യൂഡൽഹി : ഇന്ത്യയിൽ പിടിമുറുക്കി കോവിഡ് കേസുകൾ. ഇന്ന് 276 സജീവ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 4,302 ആയി ഉയർന്നു . കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴുമരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ മാത്രം നാല് പേർ മരിച്ചു. തമിഴ്നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 44 ആയി ഉയർന്നു .
അതേസമയം ഗുജറാത്തിലും ഡൽഹിയിലും 64 പുതിയ കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിൽ 63 പുതിയ കോവിഡ് കേസുകളും പശ്ചിമ ബംഗാളിൽ 60 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.കൂടാതെ കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കേരള ആരോഗ്യ വകുപ്പ് എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.കോവിഡ്-19, ഇൻഫ്ലുവൻസ ലക്ഷണങ്ങളുള്ള രോഗികളെ ചികിത്സിക്കുന്നതിനായി 2023 ൽ പുറത്തിറക്കിയ പുതുക്കിയ എബിസി മാർഗ്ഗനിർദ്ദേശങ്ങൾ 03 പാലിക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജാഗ്രത നിർദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.






