പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ മര്‍ദിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍.
ലക്കിടി ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ അംഗവുമായ അനില്‍കുമാര്‍, സിഐടിയു തൊഴിലാളി വിജിദാസ്, പ്രിന്‍സ് എന്നിവരാണു പിടിയിലായത്.
ലക്കിടി തെക്കുംചെറോട് സ്വദേശിയും പാര്‍ട്ടി അംഗവുമായ സുരേന്ദ്രന്‍ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്. തെരഞ്ഞെടുപ്പില്‍ തോറ്റ വൈരാഗ്യത്തിലാണ് പാര്‍ട്ടി അംഗമായ സുരേന്ദ്രനെ ആക്രമിച്ചത്.
ശനിയാഴ്ച രാത്രി ബൈക്കില്‍ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രാദേശിക നേതാവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റിലായത്.










