പത്തനംതിട്ട: അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണം കസ്റ്റഡി മര്‍ദനമെന്ന് ആവര്‍ത്തിച്ച് പിതാവ്. നീതി ലഭിക്കുംവരെ
നിയമ പോരാട്ടം തുടരുമെന്ന് അച്ഛന്.
പാര്‍ട്ടി രഹസ്യങ്ങള്‍ ജോയല്‍ പുറത്ത് പറയുമോ എന്ന ഭയംമൂലം സിപിഎം പ്രാദേശിക നേതാക്കളാണ് പൊലീസ് മര്‍ദനത്തിന് ഒത്താശ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. സിപിഎം നേതാക്കളുടെ തട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ ജോയലിനെ മര്‍ദിച്ചത്. ജോയലിനെ സിപിഎം പുറത്താക്കിയിട്ടില്ല. പുറത്താക്കിയെന്ന് സിപിഎം പറയുന്നത് കള്ളമാണെന്നും ജോയലിന്റെ അച്ഛന് കെ കെ ജോയ്കുട്ടി പറഞ്ഞു. നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 ജനുവരി ഒന്നിന് പൊലീസ് മര്‍ദനമേറ്റ നെല്ലിമുകള്‍ കൊച്ചുമുകള്‍ ജോയല്‍ നാല് മാസത്തിന് ശേഷം മേയ് 22നാണ് മരിച്ചത്. സിപിഎം നേതാക്കളുടെ നിര്‍ദേശപ്രകാരം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ അടൂര്‍ പൊലീസ് ഇടിച്ചുകൊന്നെന്നാണ് കുടുംബത്തിന്റെ ആരോപണം.സിപിഎം നേതാക്കളുടെ നിര്‍ദേശപ്രകാരം സി ഐ ആയിരുന്ന യു ബിജുവും സംഘവും അതിക്രൂരമായി മര്‍ദ്ദിച്ചെന്നും ഇതേതുടര്‍ന്ന് അസുഖബാധിതനായി ജോയല്‍ മരിച്ചതെന്നും കുടുംബം പറയുന്നു.




