കോഴിക്കോട്: കോഴിക്കോട് വടകരയിൽ 25കാരനായ യുവാവിനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശ് (25) ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതിനു പിന്നാലെയാണ് കാണാതായത്. ഈ മാസം 13 മുതൽ ഇയാളെ കുറിച്ച് വിവരമില്ല. സംഭവത്തിൽ വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിഷ്ണു ഒരു ലോൺ ആപ്പിലൂടെ 10,000 രൂപ വായ്പ എടുത്തിരുന്നുവെന്നാണ് കുടുംബം പറയുന്നത്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇയാൾക്ക് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നതായും ആരോപിക്കുന്നു. കൂടാതെ, ലോൺ ആപ്പ് സംഘങ്ങൾ വിഷ്ണുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.




