കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ പൊലീസ് കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.
ഷിംജിത സ്വകാര്യ ബസിൽ വെച്ച് വീഡിയോ ചിത്രീകരിച്ച സംഭവവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തുന്നതിനാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ദീപക്കിന്റെ മരണത്തെ തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദീപക്ക് ജീവനൊടുക്കാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങളോടുകൂടി ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി. അതേസമയം, കേസിൽ ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.






