മുംബൈ: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ധുരന്ധർ 2 ബിജെപി പ്രൊപ്പഗണ്ട ചിത്രമെന്ന് യൂട്യൂബർ ധ്രുവ് റാഠി. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരവെയാണ് ധ്രുവ് റാഠിയുടെ വിമർശനം. സംവിധായകൻ ആദിത്യ ധർ ഒരു ബിജെപി പ്രചാരകനാണെന്നും രണ്ടാം ഭാഗത്തിൽ പ്രൊപ്പഗണ്ട കൂടുതൽ പ്രകടമാണെന്നുമാണ് ധ്രുവ് തന്റെ എക്സിൽ കുറിച്ചു.
“ആദിത്യ ധറിനെ ഒരു ബിജെപി പ്രചാരകൻ എന്നാണ് മൂന്ന് മാസം മുൻപ് ഞാൻ വിളിച്ചത്. ഇപ്പോൾ എല്ലാവരും അത് മനസിലാക്കി കാണും. ആദ്യ ഭാഗത്തിൽ പ്രൊപ്പഗാണ്ട അതിസൂക്ഷ്മമായിരുന്നു. പക്ഷേ ഇത്തവണ ആത്മവിശ്വാസക്കൂടുതൽ കാരണം അദ്ദേഹം എല്ലാം കൂടുതൽ പ്രകടമാക്കിയിട്ടുണ്ട്. വെൽ മെയ്ഡ് പ്രൊപ്പഗാണ്ട കൂടുതൽ അപകടകരമാണെന്ന് മുൻപ് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? എന്നാൽ ഇത്തവണ അത് വെൽ മെയ്ഡ് പോലും അല്ല,” ധ്രുവ് കുറിച്ചു.






