സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജില്ലാ പദ്ധതി പരിഷ്‌കരണം; വികസന സെമിനാർ സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ജില്ലാ പദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് വികസന പദ്ധതിയെ വിപുലപ്പെടുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. 2018ൽ തയ്യാറാക്കിയ ജില്ലാ പദ്ധതികൾ പുതുക്കിപ്പരിശോധിച്ച് നവീകരിക്കുന്നതിനായാണ് സർക്കാർ നിർദേശാനുസരണം ജില്ലാ കരട് വികസന പദ്ധതി രൂപപ്പെടുത്തിയത്. വിവിധ ഘട്ടങ്ങളിലായി വിവിധ തലങ്ങളിൽ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരടിനെ കൂടുതല്‍ സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.
പരിപാടി പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

വികസന പദ്ധതികൾ കാലാനുസൃതമായി പരിഷ്‌കരിച്ച് പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പദ്ധതി സമീപന രേഖ സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് ജെ. ജോസഫൈൻ ഓൺലൈനായി അവതരിപ്പിച്ചു.

ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, ജില്ലാ ഫെസിലിറ്റേറ്റർ കെ. ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ എം. ദ്വര എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത, സെക്രട്ടറി രാമൻകുട്ടി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വകുപ്പ് തലവന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.