വീട്ടിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടുന്നവർക്ക് വലിയൊരു ആശ്വാസ വാർത്തയാണ്. കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന. പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന വഴി വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ സ്ഥാപിച്ച് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നേടാം.
ഇന്ത്യയിൽ നിലവിൽ ഒരു കിലോവാട്ട് (1 kW) സോളാർ സിസ്റ്റം സ്ഥാപിക്കാൻ സബ്‌സിഡിക്ക് മുൻപ് ഏകദേശം 60,000 രൂപ മുതൽ 80,000 രൂപ വരെയാണ് ചെലവ് വരുന്നത്. എന്നാൽ പിഎം സൂര്യ ഘർ പദ്ധതിക്ക് കീഴിൽ വലിയ തുകയാണ് കേന്ദ്ര സർക്കാർ സബ്‌സിഡിയായി നൽകുന്നത്. 1 kW സിസ്റ്റം, 30,000 രൂപ വരെ സബ്‌സിഡി, 2 kW സിസ്റ്റം, 60,000 രൂപ വരെ സബ്‌സിഡി,3 kW സിസ്റ്റം, 78,000 രൂപ വരെ സബ്‌സിഡി. 3 കിലോവാട്ടിന് മുകളിലുള്ള സിസ്റ്റങ്ങൾക്കും പരമാവധി സബ്‌സിഡി തുക 78,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. സിസ്റ്റത്തിന്റെ വലിപ്പമനുസരിച്ച് ആകെ ചിലവിന്റെ 40% മുതൽ 60% വരെ സബ്‌സിഡിയായി ലഭിക്കും.





