സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡോ. ബാബു വർഗീസിന് ഫിലിപ്‌സ് ഇൻവെൻഷൻ അവാർഡ് ഗോൾഡ് മെഡൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ആംസ്റ്റർഡാം  റോയൽ ഫിലിപ്‌സിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരിൽ നിന്നും സീനിയർ സയന്റിസ്റ്റ് ഡോ. ബാബു വർഗീസ് 2025-ലെ അഭിമാനകരമായ ഫിലിപ്‌സ് ഇൻവെൻഷൻ അവാർഡ് ഗോൾഡ് മെഡലിന് അർഹനായി. ബയോഫോട്ടോണിക്സ്, എനർജി-സെൻസിംഗ്, സ്കിൻ ട്രീറ്റ്‌മെന്റ് ടെക്നോളജികൾ തുടങ്ങിയ മേഖലകളിലായി നൂറോളം കണ്ടുപിടിത്തങ്ങളുടെ പേറ്റന്റുകൾ ഡോ. ബാബു വർഗീസിന്റെ പേരിലുണ്ട്.

കഴിഞ്ഞ 18 വർഷമായി നെതർലാൻഡ്‌സിലെ ഫിലിപ്‌സിൽ സീനിയർ സയന്റിസ്റ്റ് ആയി പ്രവർത്തിക്കുന്ന അദ്ദേഹം ഈ മേഖലകളിൽ നിരവധി പ്രധാനപ്പെട്ട ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ട്. എൺപതിലേറെ അന്താരാഷ്ട്ര പ്രബന്ധങ്ങളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

നേരത്തെയും ഡോ. ബാബു വർഗീസിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2019-ൽ ഇൻവെൻഷൻ അവാർഡ് വെങ്കല മെഡലും, 2021-ൽ വെള്ളി മെഡലും അദ്ദേഹം നേടി. 2022-ൽ ഫിലിപ്‌സ് റിസർച്ചിന്റെ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരിൽ നിന്ന് ഫിലിപ്‌സ് ഗ്ലോബൽ സി.ടി.ഒ. ഔട്ട്‌സ്റ്റാൻഡിങ് സയന്റിസ്റ്റ് അച്ചീവ്മെന്റ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

കേരളത്തിലെ ചാലക്കുടി മുരിങ്ങൂർ സ്വദേശിയാണ് ഡോ. ബാബു വർഗീസ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും ഫിസിക്സിൽ എം.എസ്.സി. ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്‌സിൽ നിന്ന് എം.ടെക്. ബിരുദവും അദ്ദേഹം കരസ്ഥമാക്കി. അമേരിക്കയിലെ ഡെപോസിഷൻ സയൻസിൽ ഒപ്റ്റിക്കൽ എഞ്ചിനീയറായും സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ ഫിസിക്സ് ലക്ചററായും അദ്ദേഹം പ്രവർത്തിച്ചു.

2007-ൽ നെതർലാൻഡ്‌സിലെ പ്രശസ്തമായ ട്വൻ്റെ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഫിസിക്സിൽ പിഎച്ച്.ഡി. നേടിയത്.2009-ൽ ഡച്ച് നാഷണൽ ബയോഫിസിക്സ് സൊസൈറ്റി തീസിസ് അവാർഡിന് അദ്ദേഹത്തിന്റെ പി.എച്ച്.ഡി. തീസിസ് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കൂടാതെ, 2023-ലും 2025-ലും സ്ട്രാറ്റജിക് മാനേജ്മെന്റ്, ഇന്നൊവേഷൻ മാനേജ്മെന്റ് വിഷയങ്ങളിൽ കോപ്പൻഹേഗൻ ബിസിനസ് സ്‌കൂൾ, റോട്ടർഡാം സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിൽ നിന്ന് പ്രൊഫഷണൽ സർട്ടിഫിക്കേഷനുകളും അദ്ദേഹം നേടിയിട്ടുണ്ട്.
ഭാര്യ: ഡോ. ഇന്ദു ബാബു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.