കർക്കിടകത്തിൽ മരുന്നുണ്ട എന്നത് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന ഒരു ഔഷധ വിഭവമാണ്. ഇത് ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.
ചേരുവകൾ
ഞവര അരി – 1/2kg
മുതിര, കപ്പലണ്ടി, അവൽ, എള്ള് 100 ഗ്രാം വീതം
ജീരകം, കരിജീരകം, അയമോദകം 2 സ്പൂൺ വീതം
ശർക്കര ½ kg
മട്ട അരി 1/4 kg
തേങ്ങ 1
ചുക്ക് 1 കഷ്ണം
ഉലുവ 100 ഗ്രാം
ഏലക്ക 6 എണ്ണം
തയാറാകുന്ന വിധം
ശർക്കര, തേങ്ങ ഒഴികെയുള്ള ചേരുവ ഒരു കട്ടിയുള്ള ചട്ടിയിൽ വറുത്തെടുക്കുക. ചൂടാറി കഴിഞ്ഞാൽ പൊടിച്ചെടുക്കണം. ശേഷം മറ്റൊരു പാത്രത്തിൽ ശർക്കര പാനിയാക്കി എടുക്കുക. ഇത് അരിച്ചെടുത്തു തേങ്ങ ചേർത്ത വെള്ളം വറ്റിച്ചെടുക്കണം. ഇനി ഇതിലേക്ക് പൊടി ചേർത്ത് കുഴച്ചു നെയ് ചേർത്തു ഉരുട്ടി ഡിതൽ മരുന്നുണ്ട തയ്യാർ.


