തൃശൂർ: മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അമ്മയെ മകളും കാമുകനും കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തില്‍ മകൾ സന്ധ്യ, കാമുകൻ നിതിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണാഭരണത്തിനു വേണ്ടിയാണ് കൊല നടത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. തങ്കമണി തലയിടിച്ച് വീണതായാണ് മകൾ ആദ്യം പറഞ്ഞത്. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് കൊലപാതകമെന്ന് സ്ഥിതീകരിച്ചത്. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിതിൻ ഇവരുടെ അയൽവാസിയാണ്. ഇയാൾ അവിവാഹിതനാണ്.






