കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അരൂരിലെ മാവേലി സ്റ്റോറിൽ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു. താൽക്കാലിക ജീവനക്കാരിയായ വി.ടി. നിഷയുടെ കാലിലാണ് പാമ്പ് കടിച്ചത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പാമ്പുകടിയേറ്റ നിഷയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലും നിരീക്ഷണത്തിലുമാണെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് കുറ്റ്യാടി വനവിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) സ്ഥലത്തെത്തി സ്റ്റോറിനുള്ളിൽ പാമ്പിനെ കണ്ടെത്താൻ തിരച്ചിൽ നടത്തിവരികയാണ്.











