കോട്ടയം : മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ തേടി യുവതലമുറ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഈ കാലഘട്ടത്തിൽ, സ്വന്തം നാട്ടിൽ ജനങ്ങൾക്ക് ആശ്വാസമായി സേവനത്തിന്റെ പുതിയ മാതൃക തീർത്ത് ശ്രദ്ധേയമാവുകയാണ് കോട്ടയം കേന്ദ്രീകരിച്ചുള്ള ‘എവർഗ്രീൻ കമ്പാനിയൻ’. വിദേശത്തേക്കുള്ള പതിവ് രീതികൾ ഒഴിവാക്കി, ആരോഗ്യപരിചരണ രംഗത്തെ സമഗ്രമായ ഹോം കെയർ സേവനങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത് ഗാസ്പർ തോമസ് സാജി, ജോയൽ ജോസ് മൂർത്തിക്കൽ എന്നീ രണ്ട് യുവ സംരംഭകരാണ്.
പ്രായമായവരെയും രോഗികളെയും പരിചരിക്കാൻ BSc/GNM യോഗ്യതയുള്ള വിശ്വസ്തരായ ഹോം നഴ്സുമാർ, പ്രസവ ശുശ്രൂഷകൾ, ഓപ്പറേഷൻ ശേഷമുള്ള പരിചരണം എന്നിവ ഇവിടെ ലഭ്യമാണ്. ഇതിനുപുറമെ, അത്യാധുനിക മെഡിക്കൽ എക്യുപ്‌മെന്റുകളായ AC റെന്റലിംഗ് ഉൾപ്പെടെയുള്ള ഹോം ICU സൗകര്യം വാടകയ്‌ക്കോ വാങ്ങാനോ ലഭിക്കുന്നു. ഒപ്പം കൃത്യത ഉറപ്പാക്കുന്ന അഡ്വാൻസ്ഡ് ലാബ് ടെസ്റ്റുകൾ വീട്ടിലെത്തിച്ച് നൽകുകയും ചെയ്യുന്നു.
ഒരു ഫോൺ വിളിക്കലിലൂടെ വിദഗ്ദ്ധ ഡോക്ടർമാരുമായി ബന്ധപ്പെടാനുള്ള ഓൺലൈൻ കൺസൾട്ടേഷൻ, വേദനകളിൽ നിന്ന് ആശ്വാസം നൽകുന്ന ഫിസിയോതെറാപ്പി സേവനങ്ങൾ, ഡയാലിസിസ്/കാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആശുപത്രി സന്ദർശനങ്ങൾക്കും എയർപോർട്ട് പിക്കപ്പിനും ഡ്രോപ്പിനും സഹായകമായ യാത്രാ സഹായങ്ങൾ, ഒരു മാസത്തെ മരുന്നുകൾക്ക് 10% കിഴിവോടുകൂടിയ സൗജന്യ മരുന്ന് വിതരണം എന്നിവ എവർഗ്രീൻ കമ്പാനിയന്റെ മറ്റ് പ്രധാന സേവനങ്ങളാണ്.
സ്നേഹത്തോടെയുള്ള പരിചരണവും സമാധാനമുള്ള ജീവിതവും ഉറപ്പാക്കുന്ന സിസ്റ്റർമാരുടെ നേതൃത്വത്തിലുള്ള വയോജന കേന്ദ്രം (സിംഗിൾ, ഡബിൾ, സ്യൂട്ട് റൂമുകൾ ഉൾപ്പെടെ) ഇവരുടെ മറ്റൊരു സംരംഭമാണ്. സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച്, സേവന രംഗത്ത് പ്രൊഫഷണൽ സമീപനം കാഴ്ചവെക്കുന്ന ഈ യുവാക്കൾ കേരളത്തിലെ യുവതലമുറയ്ക്ക് പ്രചോദനവും ആരോഗ്യമേഖലയ്ക്ക് ഒരു മുതൽക്കൂട്ടും ആകുകയാണ്.
കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി +91 94959 67913 / +91 94959 68062 evergreencompanion@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.




