കൊച്ചി: സൗഹൃദ ദിന വാരാഘോഷത്തോടനുബന്ധിച്ച് ഡി ബിയേഴ്സ് നടത്തിയ ലവ് ഫ്രം ബെസ്റ്റി കാമ്പയിന് മികച്ച പ്രതികരണം ലഭിച്ചു. സുഹൃദ് ബന്ധങ്ങളുടെ ആഴവും അപൂർവ്വതയും ആഘോഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഇന്ത്യയിലുടനീളമുള്ള ഡയമണ്ട് റീട്ടെയിൽ സ്റ്റോറുകളിലൂടെയാണ് നടപ്പാക്കിയത്.
ഒന്ന് നിങ്ങൾക്ക്, ഒന്ന് നിങ്ങളുടെ ഉറ്റസുഹൃത്തിനും എന്ന ആശയത്തിൽ തയ്യാറാക്കിയ ബെസ്റ്റി ബ്രേസ്‌ലെറ്റ് കളക്ഷനായിരുന്നു ഈ കാമ്പയിൻ്റെ പ്രധാന ആകർഷണം. സുഹൃത്തുക്കൾക്കായി പ്രൊഫഷണൽ ഫോട്ടോഷൂട്ട്, വ്യക്തിഗത നെയിൽ ആർട്ട്, കസ്റ്റം ബാഗ് ചാമുകൾ തുടങ്ങിയവയും സ്റ്റോറുകളിൽ ഒരുക്കിയിരുന്നു. സൗഹൃദദിന വാരാന്ത്യത്തിൽ രാജ്യത്തെ 60 റീട്ടെയിൽ സ്റ്റോറുകളിലായി നടന്ന പരിപാടിയിൽ 2,000ലധികം ആളുകൾ പങ്കെടുത്തു. ഇതിൽ 15 ശതമാനം പേരെയും ഉപഭോക്താക്കളാക്കി മാറ്റാനും കാമ്പയിനിലൂടെ സാധിച്ചു.
കാമ്പയിൻ്റെ ഭാഗമായി സാറ ടെണ്ടുൽക്കർ – ബനിതാ സന്ധു, മല്ലിക ദുവ – ശ്വേതാ ത്രിപാഠി, സനയ ഇറാനി – ദൃഷ്ടി ധാമി തുടങ്ങിയ പ്രശസ്ത സെലിബ്രിറ്റി സുഹൃത്തുക്കളുടെ സൗഹൃദ നിമിഷങ്ങളും സോഷ്യൽ മീഡിയ വീഡിയോകളിലൂടെ പങ്കുവെച്ചു. ന്യൂ ഏജ് പോർട്ടലായ ട്വീക്കിന്റെ നേതൃത്വത്തിൽ യൂട്യൂബിൽ സംപ്രേഷണം ചെയ്ത പോഡ്കാസ്റ്റിൽ ഐഡ അലി, അൻഷിത മെഹ്‌റോത്ര, ഖനക് ഗുപ്ത, സുരമ്യ ജെയിൻ തുടങ്ങിയവർ പുതിയ കാലത്തെ സൗഹൃദങ്ങളെക്കുറിച്ച് സംസാരിച്ചു. ഡി ബിയേഴ്സ് ജിജെഇപിസിയുമായി ചേർന്ന് ഇന്ത്യൻ നാച്ചുറൽ ഡയമണ്ട് റീട്ടെയിലർ അലയൻസിൻ്റെ പിന്തുണയോടെയാണ് റീട്ടെയിൽ സ്റ്റോറുകൾക്ക് ആവശ്യമായ ഡിജിറ്റൽ സഹായങ്ങൾ ലഭ്യമാക്കിയത്.




