പാലക്കാട്: വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വികസനസ്റ്റാന്റിങ് കമ്മിറ്റിയിൽ കോൺഗ്രസ് അംഗം അമ്പിളിക്ക് 10 വോട്ടും LDF അംഗം വിജയകുമാരിക്ക് 8 വോട്ടും കിട്ടി.. 9 അംഗങ്ങൾ ആണ് സിപിഎമ്മിന് ഉള്ളത്. സിപിഎമ്മിന്റെ ഒരു വോട്ട് അസാധുവായി. ലോക്കൽ കമ്മിറ്റി നേതാവ് C കണ്ണന്റെ വോട്ടാണ് അസാധു ആയത്. കൂടാതെ ക്ഷേമ സ്റ്റാൻന്റിങ് കമ്മിറ്റിയിൽ ഒരു സിപിഎം അംഗത്തിന്റെ സപ്പോർട്ടിങ് വോട്ട് കോൺഗ്രസ് അംഗം മഞ്ജുളക്കു കിട്ടിയതും സിപിഎമ്മിനെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.
നടപടി നേരിട്ട ഗംഗാധര പക്ഷത്തുള്ള നേതാവായിരുന്നു കണ്ണൻ.ഗംഗാധര അനുകൂലികളുടെ പിന്തുണയിലാണ് പല വാർഡും സിപിഎം തോറ്റത് എന്ന ആക്ഷേപം നിൽക്കുന്ന ഈ സമയത്തു തന്നെ കണ്ണന്റെ വോട്ട് അസാധുവായതു വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ കോളിളക്കം സൃഷ്ടിക്കും. നാളെയാണ് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്.




