ശരീരത്തിലെ ജലാംശം കുറഞ്ഞ് നിർജലീകരണം സംഭവിക്കുമ്പോൾ വേനൽക്കാലത്ത് കണ്ണ് വരണ്ടുപോകും. കൈ കൊണ്ട് കണ്ണ് തിരുമ്മിയാൽ അണുബാധ്യത സാധ്യത കൂടുതലാണ്. ചൂടും കടുത്ത അൾട്രാവയലറ്റ് രശ്മികളും നേത്രാരോഗ്യം തകരാറിലാക്കും. ഒപ്പം മൊബൈൽ സ്ക്രീനിനും ടി.വിക്കുമൊക്കെ മുന്നിൽ കൂടുതലായി ഉപയോഗിക്കുമ്പോൾ കണ്ണിന് താങ്ങാവുന്നതിലും വലിയ സമ്മർദം വരുന്നു.
വേനൽക്കാലത്ത് അന്തരീക്ഷത്തിലെ ചൂടും പൊടിപടലങ്ങളും കാരണം മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം കണ്ണ് വരളുന്നതാണ്. കണ്ണിന് കുരു ഉണ്ടാകുന്നതും ചെങ്കണ്ണിന് സാധ്യത കൂടുതലുമുള്ള സീസണാണിത്.
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ
ധാരാളം വെള്ളം കുടിക്കുക
കണ്ണിലെ വരൾച്ച തടയാനുള്ള ഐഡ്രോപ്പുകൾ ഉപയോഗിക്കുക
അണുബാധ പടരുന്നത് തടയാൻ കണ്ണിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.
സൺഗ്ലാസുകൾ ഉപയോഗിക്കുക
സ്ക്രീൻടൈം കുറയ്ക്കുക
20-20-20 റൂൾ കൃത്യമായി പാലിക്കുക
എ.സിക്കും ഫാനിനും അഭിമുഖമായി ഇരിക്കുന്നത് ഒഴിവാക്കുക, കണ്ണ് വരണ്ടുപോകുന്നത് കുറയ്ക്കാം
കൈകളും മുഖവും ഇടയ്ക്കിടെ കഴുകുക
സ്വിമ്മിങ് പൂളിൽ ഇറങ്ങുമ്പോൾ അണുബാധയേൽക്കുന്നത് തടയാൻ ഗോഗിൾസ് ഉപയോഗിക്കുക.






