സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌സ് 2024: മികച്ച ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’, പുരസ്‌കാരം പങ്കിട്ട് നസ്രിയയും റിമയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമയാണ്’ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ലിംഗസമത്വം, സാംസ്കാരിക പാരമ്പര്യം, വ്യക്തി ശാക്തീകരണം എന്നീ പ്രമേയങ്ങൾ കേന്ദ്ര കഥാപാത്രമായ ഫാത്തിമയുടെ കണ്ണിലൂടെ കാണുന്ന ചിത്രം മുൻപും നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട് . അന്വേഷിപ്പിൻ കണ്ടെത്തും ,എആര്‍എം, എന്നി ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുത്തത് ടോവിനോ തോമസിനെയാണ്.

അതേസമയം മികച്ച നടിമാർക്കുള്ള പുരസ്ക്കാരം നസ്രിയ നസീമും റിമ കല്ലിങ്കലും പങ്കിട്ടു. സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നസ്രിയക്ക് അംഗീകാരം.തിയേറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റിമയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുത്തത് സൂക്ഷ്മദര്‍ശിനിയാണ് . സ്പെഷ്യൽ ജൂറി പുരസ്‌കാരങ്ങള്‍ നേടിയത് ജാഫര്‍ ഇടുക്കി, ഹരിലാല്‍, പ്രമോദ് വെളിയനാട് എന്നിവരാണ് .

കൂടാതെ റൂബി ജൂബിലി അവാർഡിനർഹനായത് നടന്‍ ജഗദീഷാണ്. നടി സീമ, ബാബു ആന്റണി, സുഹാസിനി, ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, നിര്‍മ്മാതാവ് ജൂബിലി ജോയ് തോമസ്, സംഘട്ടനസംവിധായകന്‍ ത്യാഗരാജന്‍ എന്നിവര്‍ക്കാണ് ചലച്ചിത്രപ്രതിഭാ പുരസ്‌കാരങ്ങള്‍ ലഭിച്ചത് .

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.