Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തളിപ്പറമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; ഉടൻ ആളുകളെ ഒഴിപ്പിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരമധ്യത്തിലെ കെവി കോംപ്ലക്സിൽ ഉണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണു പ്രാഥമിക നിഗമനം. തീ പിടിച്ച ഉടൻ തന്നെ കടകളിലും കഫേകളിലും ഉണ്ടായവരെ സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ വലിയ ആൾപായം ഒഴിവാക്കാൻ സാധിച്ചു.
തളിപ്പറമ്പ് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ 15 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയെങ്കിലും വെള്ളം തീർന്നതോടെ തീയണയ്ക്കൽ ശ്രമം നിരാശയിൽ കലഞ്ഞു. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നീ കേന്ദ്രങ്ങളിൽ നിന്ന് ആകെ 6 യൂണിറ്റുകൾ എത്തിയിരുന്നു.

ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അതിനാൽ ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാനാവാതെ വാഹനങ്ങൾ തൃച്ചമ്പരം ക്ഷേത്രം റോഡ് വഴിയാണ് തിരിച്ചുവിട്ടത്. നൂറുകണക്കിന് യാത്രക്കാർക്ക് വലിയ അസൗകര്യമുണ്ടായി. വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ചതോടെ നഗരത്തിൽ ഇരുവേശിക്കാനാവാതെ വാഹനങ്ങൾ തൃച്ചമ്പരം ക്ഷേത്രം റോഡ് വഴിയാണ് തിരിച്ചുവിട്ടത്. നൂറുകണക്കിന്ട്ടും പടർന്നു. കളിപ്പാട്ടങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, പാത്രങ്ങൾ എന്നിവ വിൽക്കുന്ന നിരവധി കടകളും കഫേകളും തീയിൽ പൂർണമായും നശിച്ചു. ആളുകളെ ഒഴിപ്പിച്ചെങ്കിലും കടകളിലുണ്ടായ വസ്തുക്കൾ നീക്കാൻ അവസരം ലഭിച്ചിരുന്നില്ല. സമീപത്തെ വാഹനങ്ങൾ ഉടൻ നീക്കിയതും വലിയ അപകടം ഒഴിവാക്കി.

ഏഴ് മണിയോടെ മാത്രമാണ് തീയണയ്ക്കൽ നടപടികൾ ഭാഗിക വിജയത്തിലേക്ക് കടന്നത്. റൂറൽ എസ്.പി, അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി ഉന്നതന്മാർ സ്ഥലത്തെത്തി നേതൃത്വം നൽകി.
അന്തിമ നാശനഷ്ട കണക്കുകൾ തയ്യാറാക്കുന്നതിൽ പൊലീസ്, ഫയർഫോഴ്‌സ് ഏർപ്പെട്ടിരിക്കുകയാണ്. തീപിടിത്തവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer