Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മത്സ്യത്തൊഴിലാളി ഷിജിനെ കാണാതായിട്ട് എട്ട് ദിവസം; പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളി ഷിജിനെ കണ്ടെത്താനുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബം സമരം ശക്തമാക്കി. ഷിജിനെ കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും കാര്യക്ഷമമായ തിരച്ചിൽ നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പ്രതിഷേധിക്കുന്നത്.

കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുടുംബം കുത്തിയിരുന്ന് സമരം തുടരുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നതുവരെ റോഡിൽ നിന്ന് മാറില്ലെന്ന് കുടുംബം അറിയിച്ചു.

ശക്തമായ മഴയെയും അവഗണിച്ചാണ് കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തുള്ളത്. ഷിജിനെ കണ്ടെത്തുന്നതിനായി അടിയന്തരമായി കൂടുതൽ തിരച്ചിൽ നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ അധികൃതരുടെ ഇടപെടലിനായി കാത്തിരിക്കുകയാണ് കുടുംബം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer