കൊല്ലം: കൊല്ലം നീണ്ടകരയിൽ മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൂമുഖത്ത് രാജീവ് ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട വള്ളം രാജീവിന്റേതാണെന്ന് അധികൃതർ അറിയിച്ചു.
വള്ളത്തിലുണ്ടായിരുന്ന രാജീവിന്റെ മരുമകനെയും ചെറുമകനെയും കാണാതായിട്ടുണ്ട്. 12 പേരുമായി പോയ വള്ളമാണ് നീണ്ടകര അഴിമുഖത്ത് മറിഞ്ഞത്.
അപകടത്തെ തുടർന്ന് കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കാണാതായവർക്കായി രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.











