ദോഹ: വ്യോമപാത അടച്ചതിന് പിന്നാലെ റദ്ദാക്കിയ സർവീസുകൾ പുഃനക്രമീകരിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഖത്തര്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നുണ്ടായ തടസ്സങ്ങള്‍ പരിഹരിക്കാനും സര്‍വീസ് ഷെഡ്യൂളുകള്‍ ചെയ്യാനും ഇതിലൂടെ സാധിക്കും.
ജൂൺ 26 വരെ ചില സര്‍വീസുകള്‍ തടസ്സപ്പെടാനുള്ള സാധ്യതയുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു. ജൂൺ 30 വരെയുള്ള യാതക്കായി ടിക്കറ്റെടുത്തവര്‍ക്ക് ജൂലൈ 15 വരെ സൗജന്യമായി യാത്രാ തീയതിയില്‍ മാറ്റം വരുത്താം. യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് അപ്ഡേറ്റുകള്‍ നോക്കി ഉറപ്പുവരുത്തണമെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.






