സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കബളിപ്പിക്കപ്പെടാതെ സ്വപ്ന രാജ്യങ്ങളിലേക്ക് പറക്കാം; അറിയേണ്ടതെല്ലാം….

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലിനും വേണ്ടി സ്വപ്നങ്ങൾ നെയ്ത് കാത്തിരിക്കുന്നവർ ഏറെയാണ്. നമ്മുടെ രാജ്യത്ത് ഉള്ളതിനേക്കാൾ മികച്ച തൊഴിൽ സൗകര്യങ്ങളും അക്കാദമികവും ഒക്കെയാണ് പുതിയ തലമുറയെ അത്തരത്തിൽ വിദേശരാജ്യങ്ങളിലേക്ക് ആകർഷിക്കുന്നത്. പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഇന്നത്തെ യുവതലമുറയുടെ ശ്രദ്ധയും മനസ്സുമുള്ളത്. എന്നാൽ പലപ്പോഴും സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്ന വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും രക്ഷകർത്താക്കളും പലതരത്തിലുള്ള കബളിപ്പിക്കപ്പെടലുകൾക്ക് വിധേയരാകാറുണ്ട്. ശരിയായ ഗൈഡൻസ് ലഭിക്കാതെ വരുന്നത് പലർക്കും തിരിച്ചടിയായി മാറുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ തുറന്നാൽ തന്നെ വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റുകളുടെ നീണ്ട പരസ്യങ്ങൾ കാണാം. റീലുകളായും ആകർഷകമായ പോസ്റ്ററുകളായും വിദേശങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് വിവരങ്ങൾ പങ്കുവെക്കപ്പെടുമ്പോൾ, അതേ സ്വപ്നങ്ങളുമായി പായുന്ന ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും പലതരത്തിലുള്ള കെണികളിലും വീണു പോകാറുണ്ട്.

ഇവിടെയാണ് കൃത്യമായ ഗൈഡൻസ് പുതിയ തലമുറയ്ക്ക് അനിവാര്യമായി വരുന്നത്. ആകർഷകമായ പോസ്റ്ററുകളിൽ വീണുപോകാതെ ജോലി സംബന്ധിച്ചും നടക്കുന്ന പ്രക്രിയകൾ സംബന്ധിച്ചും നമുക്ക് ഗൈഡൻസ് തരുന്ന വ്യക്തിയെയും സ്ഥാപനത്തെയും സംബന്ധിച്ച് കൃത്യമായ അവബോധം ആഴത്തിൽ ഉണ്ടാകേണ്ടതുണ്ട്. വളരെയധികം ജോലി സാധ്യതയുള്ളതും ആഗോളതലത്തിൽ ഉയർന്ന അംഗീകാരം ലഭിക്കുന്നതുമായ ഒരു മേഖലയാണ് നഴ്സിങ്. നാട്ടിൽ നഴ്സിങ് പൂർത്തിയാക്കുന്ന ഭൂരിഭാഗം വിദ്യാർഥികളുടെയും ലക്ഷ്യം വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയെന്നതാണ്. ഉയർന്ന ശമ്പളവും ജീവിത നിലവാരവും ഇമ്മിഗ്രേഷൻ സാധ്യതകളും മറ്റു കരിയറുകളെ അപേക്ഷിച്ച് നഴ്സിങ് മേഖല ഉറപ്പു നൽകുന്നു. എന്നാൽ നമ്മൾ തിരഞ്ഞെടുക്കുന്ന രാജ്യവും നഗരവും തൊഴിലിടവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കുകയും ചെയ്യേണ്ടത് ആവശ്യകരമാണ്. ഹെല്‍ത്ത്‌കെയര്‍, കൃഷി, സെയിൽസ്, ഐടി ഉള്‍പ്പെടെ ഒട്ടുമിക്ക മേഖലകളിലും ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലേക്കും നിരവധി സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

എന്നാൽ ഈ സാധ്യതകളെപ്പറ്റി കൃത്യമായി ഗൈഡൻസ് ലഭിക്കാത്തതാണ് ഉദ്യോഗാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തൊഴിൽ വൈരുദ്ധ്യമുള്ള ഒട്ടേറെ ആളുകൾക്ക് അനവധി തൊഴിൽ അവസരങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ സൃഷ്ടിക്കപ്പെടും. ഈ അവസരങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ കൃത്യമായ ഗൈഡൻസ് ലഭിക്കേണ്ടത് അനിവാര്യമാണ്.

(ആംസ്റ്റർ എമിഗ്രേഷൻ ഓവർസീസ് ജനറൽ മാനേജർ അജു കെ മാത്യു ആണ് ലേഖകൻ, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – +91 90665 55666, jobenquiryamster@gmail.com)

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.