Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിദ്യാര്‍ഥികളെ മനഃപൂര്‍വം തോല്‍പിച്ചെന്ന് പരാതി; എംജി സര്‍വ്വകലാശാലയില്‍ നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: എംജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ജെന്‍ഡര്‍ സ്റ്റഡീസ് പഠനവിഭാഗത്തില്‍ എംഎ പരീക്ഷാഫലത്തില്‍ ക്രമക്കേട്.2023-24ലെ പ്രഥമ ബാച്ചിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലത്തെക്കുറിച്ചാണു പരാതി ഉയര്‍ന്നത്. പരീക്ഷയില്‍ മനഃപൂര്‍വം തോല്‍പിച്ചെന്നായിരുന്നു ആരോപണം.സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ താല്‍ക്കാലിക അധ്യാപകരെയും പിരിച്ചുവിട്ടു. സംഭവത്തില്‍ നേരിട്ടു പങ്കാളിയല്ലെങ്കിലും വകുപ്പു ഡയറക്ടറെയും മാറ്റി. ആരോപണം ശക്തമായതിനെ തുടര്‍ന്നു സര്‍വകലാശാല നിയോഗിച്ച കമ്മിഷന്റെ അന്വേഷണത്തിലാണ് അധ്യാപകര്‍ക്കു വീഴ്ച പറ്റിയെന്നു കണ്ടെത്തിയത്.

കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട 4 അധ്യാപകരെയും പിരിച്ചുവിടാന്‍ വൈസ് ചാന്‍സലറാണ് ഉത്തരവിട്ടത്. ആദ്യ ബാച്ചില്‍ 9 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. നട്ടാശേരിയിലുള്ള ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ അസി. പ്രഫസര്‍ക്കായിരുന്നു വകുപ്പു മേധാവിയുടെ ചുമതല. ഇവര്‍ ചുമതലയില്‍നിന്നു മാറാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പകരം ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ പ്രഫസര്‍ ഡോ. എം.എച്ച്. ഇല്യാസിനു ഡയറക്ടറുടെ ചുമതല നല്‍കി. സര്‍വകലാശാലയുടെ പ്രധാന ക്യാംപസിലെ അധ്യാപകര്‍ക്കു ഡയറക്ടറുടെ ചുമതല നല്‍കണമെന്നു സിന്‍ഡിക്കറ്റ് യോഗം നിര്‍ദേശിച്ചതിനാലാണ് ഈ നിയമനം. കരാറടിസ്ഥാനത്തില്‍ 4 അസി. പ്രഫസര്‍മാരെയും നിയമിച്ചു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer