Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നു; ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ട് അധികൃതർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: ദുബായിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20 മുതൽ വീണ്ടും തുറക്കുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടിരുന്നത്. മാസങ്ങളായുള്ള സഞ്ചാരികളുടെ കാത്തിരിപ്പാണ് വിരാമം ആയിരിക്കുന്നത്. സാധാരണഗതിയിൽ മെയ് മാസം വരെയാണ് സീസൺ നീണ്ടുനിൽക്കാറുള്ളത്.

ഇത്തവണത്തെ 30-ാം സീസണിലും വിപുലമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. 90ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 സാംസ്കാരിക പവലിയനുകൾ. 3,500ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ. 250ലേറെ ഡൈനിംഗ് ഓപ്ഷനുകൾ. നൂറുകണക്കിന് തത്സമയ പ്രകടനങ്ങൾ, കൂടാതെ ‘കാർണിവലിൽ’ 200ലധികം റൈഡുകളും ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 20 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ അർധരാത്രി 12 മണി വരെയാണ് പ്രവർത്തന സമയം.

Recent News

Advertisement
WhiteswanTV Footer