Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്ക് സ്വർണവില

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. അന്താരാഷ്ട്ര സ്വർണവിലയിൽ ഉണ്ടായ കിഴിവ് ആഘോഷിച്ചാണ് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ വില നിർണയിച്ചത്. ഇന്ന് രാവിലെ സർവ്വകാല റെക്കോർഡിൽ എത്തിയ ഒരു പവൻ സ്വർണത്തിന് 86,760 രൂപയായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇത് 86,120 രൂപയായി കുറഞ്ഞു. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ ഉൾപ്പെടുത്തി ഒരു പവൻ ആഭരണം ഏറ്റവും കുറഞ്ഞത് 94,000 രൂപയ്ക്ക് ലഭിക്കും.

ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 12,000 രൂപ വേണം. കേരളത്തിൽ പവൻ വില 640 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കിലെ മാറ്റങ്ങൾ എന്നിവ സ്വർണവിലയെ സ്വാധീനിക്കുന്നു. ദീപാവലിയോടെ സ്വർണ്ണം 12,000 രൂപയുടെ നേർക്കു എത്തുമെന്നു സൂചനകളുണ്ട്.

വിവാഹ വിപണിയെ സ്വർണവിലയുടെ ഉയര്‍ച്ച പ്രതിസന്ധിയിലാക്കിയിരുന്നപ്പോഴാണ് ഈ കുറവ്. ഇന്ന് 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 10,765 രൂപ, 18 കാരറ്റ് 8,855 രൂപ, 14 കാരറ്റ് 6,900 രൂപ, 9 കാരറ്റ് 4,445 രൂപയായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ വെള്ളിവിലയും റെക്കോർഡാണ്. ഇന്ന് ഓൺലൈൻ വിപണിയിൽ വെള്ളി 153 രൂപയിൽ വ്യാപരിക്കുന്നു; ചരിത്രത്തിൽ ആദ്യമായാണ് 150 രൂപ കടക്കിയത്. അടുത്ത ദിവസങ്ങളിൽ വെള്ളിവില ഇനിയും ഉയരുമെന്നാണ് വിപണി സൂചന നൽകുന്നത്.

Advertisement
WhiteswanTV Footer