തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വിലയിൽ വർധന രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപ വർധിച്ചതോടെ ഒരു ഗ്രാമിന്റെ വില 13,240 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,05,920 രൂപയിലെത്തി. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,130 രൂപയും ഒരു പവന് 1,05,040 രൂപയുമായിരുന്നു വില. ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും വില ഉയർന്നത്.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെയാണ് ആഗോള വിപണിയിൽ സ്വർണവില ഉയരാൻ തുടങ്ങിയത്. ഇതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തെ സ്വർണവിലയിലും ഉണ്ടായത്. അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.



