Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്ലാസ്റ്റിക് മാലിന്യത്തിൽ കണ്ട സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനാപുരം: പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽ നിന്ന് ലഭിച്ച രണ്ട് പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി. പത്തനാപുരം മഞ്ചള്ളൂരിലെ വിജയമ്മയും സരസ്വതിയുമാണ് സത്യസന്ധതയ്ക്ക് കൈയടി നേടിയത്.

നാല് മാസം മുമ്പ് മഞ്ചള്ളൂർ സ്വദേശികളായ ആദർശ്–ഗായത്രി ദമ്പതികളുടെ മകൾ ആദ്യ ആദർശിന്റെ രണ്ട് പവന്റെ സ്വർണമാല നഷ്ടമായിരുന്നു. മാല വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരുന്ന ചാക്കിൽ അകപ്പെട്ടതാണെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല.

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ ശ്രദ്ധയിൽ സ്വർണമാലപ്പെട്ടത്. മാല സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞ വിജയമ്മയും സരസ്വതിയും ഉടൻ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന മാല ആദ്യയുടെ അമ്മ ഗായത്രിക്ക് കൈമാറി. നഷ്ടപ്പെട്ട ആഭരണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിനൊപ്പം ഹരിത കർമ്മ സേനാംഗങ്ങളുടെ സത്യസന്ധതയ്ക്കും വീട്ടുകാർ അഭിനന്ദനം അറിയിച്ചു.

ഹരിത കർമ്മ സേനാംഗങ്ങളുടെ മാതൃകാപരമായ പ്രവർത്തി പ്രദേശവാസികളുടെയും സാമൂഹിക മാധ്യമങ്ങളുടെയും പ്രശംസ നേടുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix