ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 9 വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. 76 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാട്ടിദാരും സംഘവും ഏഴ് ഓവറില്‍ കളി അവസാനിപ്പിച്ചു. മത്സരത്തില്‍ തുടക്കം മുതലേ പതറിയ ഡല്‍ഹിയെ ബെംഗളൂരു 75 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഏഴാം ഓവറിലെ മൂന്നാം പന്തില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി വിജയ റണ്‍ കുറിച്ചു.
മൂന്ന് വീതം ബൗണ്ടറും സിക്സും പായിച്ച് 13 പന്തില്‍ 34 റണ്‍സും രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 15 പന്തില്‍ 23 റണ്‍സ് നേടിയ വിരാട് കോഹ്ലിയുമാണ് മത്സരം അവസാനിപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്യാന്‍ കളത്തിലെത്തിയ ക്യാപിറ്റല്‍സിന് ആദ്യ ഓവറില്‍ തന്നെ അടിപതറി. മുന്‍നിര ബാറ്റര്‍മാര്‍ക്കാര്‍ക്കും തന്നെ രണ്ടക്കം കടക്കാനായിരുന്നില്ല. ജോഷ് ഹേസല്‍വുഡ് മൂന്ന് ഓവറും മൂന്ന് ബൗളുകളും എറിഞ്ഞ് 12 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് പോക്കറ്റില്‍ ആക്കിയത്. മൂന്ന് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.




