Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘പത്തേമാരി’ രണ്ടാമതൊന്ന് കാണാൻ എനിക്ക് സാധിക്കില്ല: ജുവൽ മേരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ‘പത്തേമാരി’ എന്ന ചിത്രം തനിക്ക് ഇന്നും രണ്ടാമതൊന്ന് കാണാൻ സാധിക്കാത്തത്ര സങ്കടകരമാണെന്ന് നടി ജുവൽ മേരി. അവതാരക എന്ന നിലയിൽ പ്രിയങ്കരിയായിരിക്കെ, മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്ക് തുടക്കം കുറിച്ച ജുവൽ, ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചത്.

​പത്തേമാരി തനിക്ക് നൽകുന്ന വൈകാരിക ഭാരത്തെക്കുറിച്ച് ജുവൽ പറയുന്നത് ഇങ്ങനെ: “പത്തേമാരി ഞാൻ രണ്ടാമത് കണ്ടിട്ടില്ല. എനിക്ക് കാണാൻ പറ്റില്ല. കുറച്ച് കണ്ടിട്ട് അവസാനിപ്പിക്കും. അത്രമാത്രം ഹൃദയഭേദകമാണ് ആ സിനിമ. സിനിമ റിലീസ് ചെയ്ത സമയത്ത് തിയേറ്റർ വിസിറ്റിന് പോയത് ഇപ്പോഴും ഓർമയുണ്ട്. പള്ളിക്കൽ നാരായണൻ മരിക്കുന്ന രംഗം കണ്ടപ്പോൾ ഞങ്ങൾക്ക് മുമ്പിലിരുന്ന ഒരു പയ്യൻ ‘അച്ഛാ’ എന്ന് വിളിച്ച് കരഞ്ഞു. അതൊക്കെ അത്രമേൽ ഹൃദയസ്പർശിയായ നിമിഷങ്ങളായിരുന്നു.”


​സിനിമയിൽ തനിക്കൊരു മേൽവിലാസം ഉണ്ടാക്കി തന്നത് മമ്മൂട്ടിയാണെന്നും ജുവൽ നന്ദിയോടെ സ്മരിക്കുന്നു. തുടർച്ചയായി രണ്ട് സിനിമകളിലേക്കാണ് മമ്മൂട്ടി തന്നെ ക്ഷണിച്ചത്. ‘മമ്മൂട്ടിയുടെ നായിക’ എന്ന പേര് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണെന്ന് താരം വിശ്വസിക്കുന്നു.

​”ഒന്നും അല്ലാതിരുന്ന എന്നെ വിളിച്ച് ഈ വേഷം തന്നു. പൊക്കിയെടുത്ത് വച്ചത് പോലെയാണ് എനിക്ക് തോന്നിയത്. മമ്മൂട്ടിയെപ്പോലെ ഇത്രയും വലിയൊരു ലെജന്റിന് എന്നെ അറിയാം എന്നത് തന്നെ വലിയൊരു കാര്യമാണ്. എന്റെ കൂട്ടുകാരോടൊക്കെ ഞാൻ പറയും, മമ്മൂക്കയ്ക്ക് എന്നെ അറിയാമെന്നത് ഒരു പ്രത്യേക ഫീലാണ്. അത് വാക്കുകൾ കൊണ്ട് പറഞ്ഞ് അറിയിക്കാനാകില്ല,” ജുവൽ മേരി കൂട്ടിച്ചേർത്തു.
​സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയിലെ ആസ്യ എന്ന കഥാപാത്രം ജുവൽ മേരിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി ഇന്നും തുടരുന്നു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer