Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വ്യോമസേനയ്ക്കായി 60 യാത്രാവിമാനങ്ങൾ; ഒരുലക്ഷം കോടിയുടെ ടെൻഡർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വ്യോമസേനയ്ക്കായി 60 ബഹുമുഖ യാത്രാവിമാനങ്ങൾ വാങ്ങുന്നതിന് ഒരുലക്ഷം കോടി രൂപയുടെ ടെൻഡർ ക്ഷണിച്ച് പ്രതിരോധ മന്ത്രാലയം. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, മഹീന്ദ്ര, അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പെയ്‌സ്, റിലയൻസ് ഡിഫൻസ് എന്നീ ഇന്ത്യൻ കമ്പനികളെയും ടെൻഡർ നടപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മിലിട്ടറി ഏവിയേഷൻ നിർമാണ മേഖലയിൽ തദ്ദേശീയ ഉൽപാദനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ കമ്പനികൾക്ക് അവസരം നൽകുന്നതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വിദേശ പ്രതിരോധ കമ്പനികളുമായി സഹകരിച്ച് ഇന്ത്യൻ കമ്പനികൾക്ക് വിമാനങ്ങൾ രാജ്യത്ത് തന്നെ നിർമിക്കാനാകും. 18 മുതൽ 30 ടൺ വരെ ചരക്ക് വഹിക്കാൻ ശേഷിയുള്ള ബഹുമുഖ വിമാനങ്ങളാണ് വ്യോമസേന ലക്ഷ്യമിടുന്നത്.

ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനുമായി സഹകരിച്ച് സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾ നിർമിക്കാനുള്ള നീക്കത്തിലാണ്. ബ്രസീലിയൻ കമ്പനിയായ എംബ്രയറുമായി സഹകരിച്ചാണ് മഹീന്ദ്ര ഗ്രൂപ്പ് കെ.സി-390 മില്ലേനിയം വിമാനങ്ങൾ നിർമിക്കാൻ ലക്ഷ്യമിടുന്നത്.

അതേസമയം, അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പെയ്‌സ്, റിലയൻസ് ഡിഫൻസ്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് എന്നിവയുടെ വിദേശ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യൻ പ്രതിരോധ വ്യവസായത്തിൽ തദ്ദേശീയ നിർമാണ ശേഷി വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer