Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്സിന് നാളെ കൊച്ചിയിൽ തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഗ്രാമീണ സംരംഭകരെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കൃത്രിമ ബുദ്ധിയുടെയും (AI), ഓട്ടോമേഷന്റെയും ശക്തിയിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസായ ഗ്രാമോദയ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നു.

കേരളത്തിലെ ഗ്രാമങ്ങളിലും, ചെറുപട്ടണങ്ങളിലുമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സംരംഭകർ, കരകൗശല പ്രവർത്തകർ, കർഷകർ, കുടുംബശ്രീ യൂണിറ്റുകൾ, വനിതാ സംരംഭകർ, സ്വയം സഹായ സംഘങ്ങൾ എന്നിവരുടെ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണി ലഭ്യമാക്കുക എന്നതാണ് ഗ്രാമോദയയുടെ പ്രധാന ലക്ഷ്യമെന്ന് ഗ്രാംറൈസ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും , സിഇഓയുമായ ഡോജോ ജോസ് എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗ്രാമോദയ ഒരു സാധാരണ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം മാത്രമല്ല, ഗ്രാമീണ സംരംഭകരുടെ വളർച്ചയ്ക്കായി കൃത്രിമ ബുദ്ധി (എഐ) ഓട്ടോമേഷൻ, അത്യാധുനിക CRM (Customer Relationship Management) സംവിധാനം, ഡിജിറ്റൽ വെൻഡർ മാനേജ്മെന്റ്, ഓട്ടോമേറ്റഡ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭങ്ങളിൽ ഒന്നാണ് ഗ്രാമോദയ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ വെൻഡർക്കും ദിവസേനയുള്ള വിപണി വിവരങ്ങൾ, പരിശീലന അറിയിപ്പുകൾ, ബിസിനസ് അവസരങ്ങൾ, ഉൽപ്പന്ന വിപണന നിർദേശങ്ങൾ, ഓർഡർ അപ്ഡേറ്റുകൾ, വിവിധ മാർഗനിർദേശങ്ങൾ എന്നിവ സ്വയമേവ ലഭ്യമാകുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഇതിലൂടെ ഗ്രാമപ്രദേശങ്ങളിലെ സംരംഭകർക്ക് സാങ്കേതിക പരിജ്ഞാനം കുറവാണെങ്കിലും അവർക്ക് ദേശീയ തലത്തിലെ ഡിജിറ്റൽ ബിസിനസ് സംവിധാനങ്ങളുടെ എല്ലാ നേട്ടങ്ങളും ലഭ്യമാകും. ഗ്രാമോദയയുടെ എ ഐ അധിഷ്ഠിത CRM സംവിധാനം വെൻഡർമാരുടെ ഓൺബോർഡിംഗ്, പരിശീലനം, പിന്തുണ, വിപണി വികസനം, ഉപഭോക്തൃ ബന്ധങ്ങൾ എന്നിവയെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നു. ഓട്ടോമേഷൻ സംവിധാനങ്ങൾ ഭരണപരമായ ജോലികൾ ലഘൂകരിച്ച് സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ബിസിനസ് വളർച്ചയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.

ഇതുവരെ വലിയ കമ്പനികൾക്ക് മാത്രം ലഭ്യമായിരുന്ന അത്യാധുനിക സാങ്കേതികവിദ്യകൾ ഇന്ന് ഗ്രാമീണ സംരംഭകർക്കും ഇതിലൂടെ ലഭ്യമാക്കുകയാണ് ഗ്രാമോദയ പദ്ധതി. സൗജന്യ ഓൺബോർഡിംഗ്, ഡിജിറ്റൽ സ്റ്റോർഫ്രണ്ട്, എ ഐ പിന്തുണ, ലോജിസ്റ്റിക്സ് ഏകോപനം, പണമിടപാട് സൗകര്യങ്ങൾ, പരിശീലന പരിപാടികൾ, വിപണി വികസന പിന്തുണ, ഓട്ടോമേറ്റഡ് വെൻഡർ കമ്മ്യൂണിക്കേഷൻ എന്നിവയിലൂടെ ഗ്രാമോദയ ഗ്രാമീണ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുന്നു.

കൊച്ചിയിൽ ആരംഭിക്കുന്ന ഈ സംരംഭം കേരളത്തിലെ ഗ്രാമീണ സംരംഭകരെ ഒരു ഡിജിറ്റൽ ശൃംഖലയിൽ ബന്ധിപ്പിക്കുകയും, പിന്നീട് ഇന്ത്യയിലുട നീളവും ആഗോള വിപണികളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. സംരംഭമായ. ഗ്രാമോദയ ലോഞ്ച് എക്സ്പോ ഉത്ഘാടനം നാളെ (27) രാവിലെ എറണാകുളം ടൗൺ ഹാളിൽ 12.00 ന് ഹൈബി ഈഡൻ എം പി. നിർവ്വഹിക്കും. കൊച്ചി മേയർ അഡ്വ.മിനിമോൾ, എറണാകുളം ഡി ഐ സി ജനറൽ മാനേജർ രാകേഷ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ സംഗീത വിരുന്ന്, നറുക്കെടുപ്പ്, തുടങ്ങിയവയും സന്ദർശകർക്ക് ഒരുക്കിയിട്ടുണ്ട്.

ഗ്രാംറൈസ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസായ ഗ്രാമോദയ ലോഞ്ച് എക്സ്പോ 28ന് സമാപിക്കും. രാവിലെ 10 മുതൽ വൈകീട്ട് 8 മണിവരെയുള്ള പ്രദർശനം സന്ദർശകർക്ക് സൗജ്യന്യമാണ്.

Advertisement
WhiteswanTV Footer