Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന ട്രംപിന്റെ ആരോപണം ഇറാൻ തള്ളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം ഇറാൻ തള്ളി. ആക്രമണവുമായി ബന്ധപ്പെട്ട് ഇറാനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാനിയൻ എംബസി പ്രസ്താവനയിൽ അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ മൂന്ന് ഇന്ത്യൻ കപ്പലുകൾ ആക്രമിക്കപ്പെടുകയും നാവികർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്നും ഇറാൻ ആരോപിച്ചു.

ട്രംപിന്റെ പ്രസ്താവനയെ പൂർണമായും തള്ളിക്കളഞ്ഞ ഇറാനിയൻ എംബസി, അമേരിക്കയുടെ നടപടി പരിതാപകരമാണെന്നും വിമർശിച്ചു. ഇന്ത്യൻ നാവികരുള്ള കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നും അത്തരം നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്.

അതേസമയം, വിഷയത്തിൽ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടെ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix