തൃശൂർ: ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ജാന്‍സി പൗലോസിനെ തെരഞ്ഞെടുത്തു. മേലൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ജാന്‍സി പൗലോസിന്റെ പേര് ജിനി ഡേവിസ് നിര്്ദ്ദേശി്ച്ചു. പ്രിയ വിനയന് പിന്താങ്ങി. യുഡിഎഫ് സ്ഥാനാർഥിയായ ജാന്‍സി പൗലോസിന് പത്ത് വോട്ടുകള്‍ ലഭിച്ചു. എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എല്‍ഡിഎഫിലെ സൗമ്യ ഷിബുവിന് നാല് വോട്ടുകളും ലഭിച്ചു.
പതിനാല് സീറ്റുകളില്‍ പത്ത് സീറ്റ് യൂഡിഎഫും നാല് സീറ്റ് എല്‍ഡിഎഫിനും ആണ്. താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.ജെ.ആശ വരണാധികാരിയായി. ബ്ലോക്ക് സെക്രട്ടറി പി.ജി.പ്രദീപ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. യുഡിഎഫ് ചെയര്മാന് അഡ്വ.സി,ജി,ബാലചന്ദ്രന് ജാന്‍സി പൗലോസിനെ സ്വീകരിച്ചു. മൂന് ചാലക്കുടി നഗരസഭ ചെയര്മാന് എബി ജോര്‍ജ്ജ്,മൂന് ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍,. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ.ജേക്കബ്ബ്,സി.വി.ആന്റണി, കോടശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി തുടങ്ങിയവര്‍ പങ്കെടുത്തു.
ബ്ലോക്ക് മെമ്പര്‍മാരായ സുനില്‍ കെ മേനോന്,എം.ഡി.വര്‍ഗ്ഗീസ്, സച്ചിന് രാജ്, ഷാജു ലെന്‍സ് മാന്‍, പ്രിയ വിനയന്, ജിനി ഡേവീസ് തുടങ്ങിയവര്‍ സംസാരിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് തുടർഭരണമാണ് ലഭിച്ചിരിക്കുന്നത്.






