Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്. കടവന്ത്ര സിഐ എറണാകുളം എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ടിനി ടോമിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പരാമര്‍ശിക്കുന്നത്.

മറ്റൊരാൾ പറഞ്ഞുകേട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കോടതി പരിഗണനയ്ക്കിരിക്കെയാണ് പൊലീസ് റിപ്പോർട്ട് പുറത്തുവരുന്നത്.

ജൂൺ 1നാണ് അൻസിബ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകിയത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയതായും, ഡ്രൈവറെ മതം മാറ്റാൻ ശ്രമിച്ചുവെന്ന വ്യാജ ആരോപണം ഉൾപ്പെടെ ഉയർത്തിയതായും പരാതിയിൽ ആരോപിച്ചിരുന്നു. ഇതു തന്റെ കുടുംബത്തെയും മാനസികമായി ബാധിച്ചുവെന്നും അവർ പറഞ്ഞിരുന്നു.

അതേസമയം, ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചിരുന്നു. സ്റ്റേജ് ഷോകളുടെ ഭാഗമായി ഉണ്ടായ തർക്കങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ താരസംഘടനയായ അമ്മയിലെ അംഗങ്ങൾ ടിനി ടോമിനെ പിന്തുണച്ചും എതിർത്തും അമ്മ സംഘടനയിലെ അഭിനേതാക്കൾ രംഗത്തെത്തിയിരുന്നു.

Advertisement
WhiteswanTV Footer