സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കെഎസ്ആര്‍ടിസിയുടെ ഓണം സ്‌പെഷ്യല്‍ സര്‍വീസ് ഇന്ന് മുതല്‍

ബംഗളൂരു: മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടികളുമായി കെഎസ്ആര്‍ടിസി. ഓണത്തോടനുബന്ധിച്ചുള്ള അധിക ഷെഡ്യൂളുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തും. പുതുതായി വാങ്ങിയ എസി സ്ലീപ്പറുകള്‍ ഉള്‍പ്പെടെയാണ് ഓണക്കാലത്ത് സര്‍വീസ് നടത്തുക.

ട്രെയിനില്‍ ടിക്കറ്റില്ല. സ്വകാര്യ ബസ് സര്‍വീസുകളുടെ ടിക്കറ്റ് കൊള്ള. ഉയര്‍ന്ന വിമാന നിരക്ക്. ഓണക്കാലത്ത് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മലയാളികളെ അലട്ടുന്ന യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. ബംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നും നാട്ടിലേക്ക് പ്രഖ്യാപിച്ച സര്‍വീസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. പുതുതായി കെഎസ്ആര്‍ടിസിയുടെ ഭാഗമായി മാറിയ പ്രീമിയം ബസുകള്‍ മുതല്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

കൊട്ടാരക്കര, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം ഡിപ്പോകളിലേക്ക് അധിക സര്‍വീസുകള്‍ ഉണ്ടാകും. നിലവില്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന 49 ഷെഡ്യൂളുകള്‍ക്ക് പുറമേയാകും ഈ ബസുകളുടെ സര്‍വീസ്. ബസുകളില്‍ ഫ്‌ലെക്‌സി നിരക്കുകള്‍ ബാധകമായിരിക്കുമെന്ന് കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും തോന്നുംപടി നിരക്ക് ഈടാക്കാറുള്ള സ്വകാര്യ ട്രാവല്‍ ഏജന്‍സികളുടെ നിരക്ക് വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവായിരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement