മലപ്പുറം: തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു.
പെരിയമ്പലം സ്വദേശി ഇര്‍ഷാദ്(27) ആണ് മരിച്ചത്.
ചെറുകാവ് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ യുഡിഎഫ് വിജയാഘോഷത്തിനിടെ ഇന്ന് വൈകീട്ട് 6 .30 മണിയോടെയായിരുന്നു സംഭവം.
ആഹ്‌ളാദ പ്രകടനം നടത്തുന്ന സഹപ്രവര്‍ത്തകര്‍ക്ക് പടക്കം വിതരണം ചെയ്യുന്ന സമയത്താണ് അപകടം ഉണ്ടാകുന്നത്.
തീപ്പൊരി വീണാണ് സ്‌കൂട്ടറിന് മുന്നില്‍ വെച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഇര്‍ഷാദിന്റെ ആന്തരിക അവയവങ്ങളടക്കം പുറത്തുവന്നു.










