Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിൽ   മഹാ ഭഗവതി സേവ സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി.മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹാ ഭഗവതി സേവയില്‍ നിരവധി ഭക്ത ജനങ്ങള്‍ പങ്കാളികളായി.ക്ഷേത്രത്തില്‍ എത്തി ചേര്‍ന്ന നൂറു കണക്കിന് ഭക്ത ജനങ്ങളെ പങ്കെടുപ്പി്ച്ച് കൊണ്ട് നടന്ന മഹാ ഭഗവതി സേവക്ക് ക്ഷേത്രം മേല്‍ശാന്തി ഷിബു ശാന്തിയും,വിഷ്ണു ശാന്തിയും മുഖ്യ കാര്‍മ്മികത്വം വഹിച്ചു.ക്ഷേത്രത്തില്‍ വലിയ നിര്മ്മാലക്കും ചുറ്റു വിളക്കിനും, ദുര്‍ഗ്ഗദേവിക്ക് വിശേഷാല്‍ പൂജക്കും ശേഷമാണ് മഹാഭഗവതി സേവ നടത്തിയത്.

മഹോത്സവത്തിന്റെ ഭാഗമായി വര്‍ഷത്തിലൊരിക്കലാണ് മുഴുവന്‍ ഭക്ത ജനങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മഹാ ഭഗവതി സേവ നടത്തുന്നത്.മഹാഭഗവതി സേവക്ക് പുറമെ നടത്തിയ നവഗ്രഹ ശാന്തി ഹോമത്തിലും വലിയ ഭക്ത ജന പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.ക്ഷേത്ര സമാജം ഭാരവാഹികളായ കെ.എന്‍.വിശാലാക്ഷന്‍,ഇ.വി.മുരളി.ശെല്‍വന്‍ പണിക്കശ്ശേരി,രഘു അറക്കല്‍,പി.പി.സുബ്രഹ്മണ്യന്‍.പരമേശ്വരന്‍ ഇ.കെ.അരവിന്ദാക്ഷന്‍ കണ്ണായി എന്നിവര്‍ നേതൃത്വം നല്‍കി.

തിങ്കളാഴ്ചയാണ് ആറാട്ട മഹോത്സവം.കാഴ്ച ശിവേലി.പകല്‍പൂരം,പത്മശ്രീ പെരുവനം കുട്ടന്‍മാരുടെ പാണ്ടിമേളം,കുടമാറ്റം, ദീപാരധന എന്നിവയും ഉണ്ടായിരിക്കും.അഞ്ച് ഗജവീരന്‍ മാരാണ് മഹോത്സവത്തിന്റെ കാഴ്ചശിവേലിയില്‍ പങ്കെടുക്കും.

Recent News

Advertisement
WhiteswanTV Footer