കണ്ണൂർ: തളിപ്പറമ്പിൽ നാല് മാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിമ്പം സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് സാന്ദ്രതാരയെ കണ്ടെത്തിയത്. പ്രദേശത്തെ അറിയപ്പെടുന്ന നൃത്താധ്യാപികയായിരുന്നു അവർ.
കൊല്ലം സ്വദേശികളായ രമേശനും താരയുമാണ് സാന്ദ്രതാരയുടെ മാതാപിതാക്കൾ. ഇവർ നേരത്തെ പറശ്ശിനിതളിയിൽ താമസിച്ചിരുന്നുവെങ്കിലും പിന്നീട് ബാവുപ്പറമ്പിലേക്ക് താമസം മാറിയിരുന്നു. സൂര്യജിത്താണ് സഹോദരൻ.
സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






