സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം: 14 മെട്രിക്ക് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തിന് പിന്നാലെ തീരങ്ങളില്‍ തുടര്‍ച്ചയായി പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ അടിയുന്നത് ആശങ്കയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്. വെളി, പെരുമതുറ തീരങ്ങളിലാണ് കൂടുതല്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നത്.

നാലു ദിവസത്തനുള്ളില്‍ 790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ് നീക്കം ചെയ്തത്. ഇത് 14 മെട്രിക്ക് ടണ്ണോളം വരും. ഇതുവരെ നീക്കം ചെയ്തത് 59.6 മെട്രിക് ടണ്‍ അവശിഷ്ടങ്ങളാണെന്നും ഡിജി ഷിപ്പിങ് അറിയിച്ചു.

അതേസമയം കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതില്‍ പ്രതിസന്ധി തുടരുകയാണ്. എണ്ണ നീക്കം ചെയ്യാന്‍ ഇതുവരെ തുടങ്ങിയിട്ടില്ല. കഴിഞ്ഞ മെയ് 25 നു മുങ്ങിയ കപ്പലിന്റെ ബങ്കറില്‍ ഉള്ള 367 ടണ്‍ സള്‍ഫര്‍ കലര്‍ന്ന എണ്ണയും 84 ടണ്‍ മറൈന്‍ ഡീസലും ജൂലൈ 3 നു മുന്‍പ് നീക്കം ചെയ്യണം എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്, കപ്പല്‍ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കു അന്ത്യ ശാസനം നല്‍കിയിരുന്നത്. ഇതിനായി ആദ്യം നിയോഗിച്ചിരുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. ഓഗസ്റ്റ് വരെ സമയം വേണമെന്ന് എംഎസ്സി അപേക്ഷിച്ചിട്ടുണ്ട്. നന്ദ് സാരഥി കപ്പലിനു പകരം മറ്റൊരു കപ്പല്‍ നിരീക്ഷണത്തിനായി ചുമതലയേറ്റിട്ടുണ്ട്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.