തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന് ബോയപതി ശ്രീനു ഒരുക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ ട്രെയ്ലര് പുറത്ത്. 2025 ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.
ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുന്‍ ചിത്രമായ ‘അഖണ്ഡ’യുടെ തുടര്‍ച്ച ആയാണ് അവതരിപ്പിക്കുന്നത്.
14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു.
കര്‍ണാടകയില്‍ വെച്ച് നടന്ന ട്രെയ്ലര് ലോഞ്ച് ചടങ്ങില്‍, കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍ ആണ് മുഖ്യാതിഥി ആയി പങ്കെടുത്തത്.
രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍, വ്യത്യസ്ത കഥാപാത്രങ്ങളായി ഉള്ള ബാലകൃഷ്ണയുടെ ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ആക്ഷന്‍, ഇമോഷന്, സനാതന ഹിന്ദു ധര്‍മ്മവുമായി ബന്ധപ്പെട്ട കഥാ സന്ദര്‍ഭങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ട്രെയ്ലര് നല്‍കുന്നുണ്ട്.
ദൈവിക ശക്തിയുള്ള കഥാപാത്രമായി, കരുത്തനായ അഘോരി സന്യാസി ആയാണ് ബാലകൃഷ്ണയുടെ ഒരു കഥാപാത്രം എത്തുന്നതെന്നും ട്രെയ്ലര് കാണിച്ചു തരുന്നു.
അദ്ദേഹത്തിന്റെ ത്രസിപ്പിക്കുന്ന പഞ്ച് ഡയലോഗുകളും തമന്റെ പശ്ചാത്തല സംഗീതവുമാണ് ട്രെയ്ലര് ഗംഭീരമാക്കുന്ന മറ്റൊരു ഘടകം.
ചിത്രത്തിലെ രണ്ടു ഗാനങ്ങളും, അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ബ്ലാസ്റ്റിംഗ് റോര്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു.
ചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസില്‍ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.
ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ ആക്ഷനും ഡ്രാമയും ഉള്‍പ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ട്രെയ്ലറും ടീസറും ബ്ലാസ്റ്റിംഗ് റോര്‍ വീഡിയോയും ഗാനങ്ങളും കാണിച്ചു തരുന്നത്.
സംയുക്ത മേനോന് ആണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
രചന, സംവിധാനം- ബോയപതി ശ്രീനു, നിര്‍മ്മാതാക്കള്‍- രാം അചന്ത, ഗോപി അചന്ത, ബാനര്‍- 14 റീല്‍സ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി,
ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമന് എസ്, എഡിറ്റര്‍- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസര്‍- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മണ്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.










