സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ദേശീയ ഫാർമസി  വാരാഘോഷം സംഘടിപ്പിച്ചു

തൃശൂർ: ദേശീയ ഫാർമസി  വാരത്തിന്റെയും  ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അവബോധ വാരത്തിന്റേയും സമാപന സമ്മേളനം സംഘടിപ്പിച്ചു. ചാലക്കുടി സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസും ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയും സംയുക്തമായി  ദേശീയ ഫാർമസി വാരവും ആന്റി  മൈക്രോബിയൽ  റെസിസ്റ്റൻസ് അവബോധ വാരവും സംഘടിപ്പിച്ചു. 

വാരാഘോഷത്തിന്റെ സമാപന സമ്മേളനം സെന്റ് ജെയിംസ് സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ വച്ച് നടത്തപ്പെട്ടു.  സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോ. മിനിമോൾ എ എ ( മെഡിക്കൽ സൂപ്രണ്ട്, താലൂക്ക് ഹെഡ് കോട്ടേഴ്സ് ചാലക്കുടി) നിർവഹിച്ചു. ഡോ. റെവ. ആന്റു ആലപ്പാടൻ (ഡയറക്ടർ, സെന്റ് ജെയിംസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ) അധ്യക്ഷത വഹിച്ചു.  ഡോ.ലിൻസി ജോർജ് (എച്ച്. ഓ. ഡി. ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസി പ്രാക്ടീസ്) ഫാർമസി വാരാഘോഷത്തിന്റെ സംക്ഷിപ്തരൂപം അവതരിപ്പിച്ചു. ഡോ.സിസ്റ്റർ ജിജിമോൾ മാത്യു (പ്രിൻസിപ്പാൾ, സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ്),  ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഡോ.കെ. കൃഷ്ണകുമാർ (പ്രിൻസിപ്പാൾ, സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമേഴ്സ്യൂട്ടിക്കൽ സയൻസ്) സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ.സബ്ന എം  (ഫാർമസിസ്റ്റ്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ്, ചാലക്കുടി )നന്ദി പ്രകാശിപ്പിച്ചു. ഒരാഴ്ച നീണ്ടുനിന്ന  വാരാഘോഷത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാരങ്ങളും സമാപന സമ്മേളനത്തിൽ  നൽകപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement